Image

ശ്രീനിവാസന്‍ വീണ്ടും തിരക്കഥാ രചനയിലേക്ക്‌

Published on 08 November, 2013
ശ്രീനിവാസന്‍ വീണ്ടും തിരക്കഥാ രചനയിലേക്ക്‌
ഇടവേളയ്‌ക്കുശേഷം നടന്‍ ശ്രീനിവാസന്‍ വീണ്ടും തിരകഥാ രചനയിലേക്ക്‌ കടക്കുന്നു. ജനകന്‍ എന്ന സിനിമ സംവിധാനം ചെയ്‌ത എന്‍.ആര്‍.സഞ്‌ജീവന്റെ ചിത്രത്തിനു വേണ്ടിയാണ്‌ ശ്രീനിവാസന്‍ തൂലിക ചലിപ്പിക്കുന്നത്‌. ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന വേഷം ചെയ്യുന്നുമുണ്ട്‌. കാലിക വിഷയങ്ങള്‍ കൂടി പ്രമേയമാകുന്ന നര്‍മ്മത്തിന്റെ അകമ്പടിയോടെയുള്ള സിനിമയാണ്‌ ശ്രീനിവാസന്‍ എഴുതുന്നത്‌. ചിത്രത്തിലെ മറ്റു താരങ്ങളെയും തീരുമാനിച്ചിട്ടില്ല. പദ്‌മശ്രീ ഭരത്‌ ഡോ. സരോജ്‌കുമാര്‍ എന്ന ചിത്രത്തിനാണ്‌ ഒടുവിലായി ശ്രീനിവാസന്‍ തിരക്കഥ എഴുതിയത്‌.
ശ്രീനിവാസന്‍ വീണ്ടും തിരക്കഥാ രചനയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക