Image

ഫൊക്കാന ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷന്‍ ഇ.അഹമ്മദ്‌ ഉത്‌ഘാടനം ചെയ്യും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 October, 2011
ഫൊക്കാന ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷന്‍  ഇ.അഹമ്മദ്‌ ഉത്‌ഘാടനം ചെയ്യും
ന്യൂയോര്‍ക്ക്‌:ഒക്ടോബര്‍ 29-ന്‌ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌ 11426) നടത്തുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്റെ ഉത്‌ഘാടനകര്‍മ്മം വിദേശകാര്യവകുപ്പു സഹമന്ത്രി ഇ. അഹമ്മദ്‌ നിര്‍വ്വഹിക്കുന്നതായിരിക്കും.

ഫൊക്കാനയുടെ ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനും ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിക്കാന്‍ തന്നെ ക്ഷണിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്കുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ ഏറ്റവും പുരാതനമായ സംഘടനയെന്ന നിലയില്‍ ഫൊക്കാനയുമായും, അതിന്റെ അമരക്കാരായിരുന്ന്‌ ഈ സംഘടനയെ വളര്‍ത്തി വലുതാക്കിയ എല്ലാ നേതാക്കന്മാരുമായും തനിക്ക്‌ അഭേദ്യമായ ബന്ധമുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൊക്കാന ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷന്‍  ഇ.അഹമ്മദ്‌ ഉത്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക