Image

സ്വവര്‍ഗ പ്രേമികളുടെ തൊഴില്‍ സമത്വം ഉറപ്പാക്കുന്ന ബില്ല് സെനറ്റ് പാസാക്കി

Published on 07 November, 2013
  സ്വവര്‍ഗ പ്രേമികളുടെ തൊഴില്‍ സമത്വം ഉറപ്പാക്കുന്ന ബില്ല് സെനറ്റ് പാസാക്കി
വാഷിംഗ്ടണ്‍: സ്വവര്‍ഗപ്രേമികള്‍ക്ക് തൊഴില്‍ സമത്വം ഉറപ്പാക്കുന്ന ബില്ല് സെനറ്റ് പാസാക്കി. 32നെതിരെ 64 വോട്ടുകള്‍ക്കാണ് ബില്ല് സെനറ്റ് പാസാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 10 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു എന്നതും ശ്രദ്ധേയമായി. അസമത്വം അവസാനിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ബില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.സ്വവര്‍ഗാനുരാഗിയായി എന്നതചുകൊണ്ടുമാത്രം അമേരിക്കയില്‍ ഒരു പൗരനും തൊഴില്‍ നഷ്ടപ്പെടാനിടയാവരുതെന്നും ഒബാമ പ്രസ്താവനയില്‍ വ്യക്തമാക്കി. ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയുള്ള ബില്ല് പാസാക്കാന്‍ ജനപ്രതകതിനിധിസഭയും സഹകരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

സെനറ്റ് പാസാക്കിയെങ്കിലും ബില്ലിന്റെ ഭാവി സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ബില്ല് പാസാക്കുമോ എന്ന് ഉറപ്പില്ല. 17 വര്‍ഷം മുമ്പ് സമാനമായ ബില്ല് സെനറ്റില്‍ ഒരു വോട്ടിന് പരാജയപ്പെട്ടശേഷമാണ് ബില്ല് സെനറ്റില്‍ വീണ്ടും കൊണ്ടുവരുന്നതെന്ന പ്രത്യേകതയുമുണ്ട്. 
  സ്വവര്‍ഗ പ്രേമികളുടെ തൊഴില്‍ സമത്വം ഉറപ്പാക്കുന്ന ബില്ല് സെനറ്റ് പാസാക്കി
Join WhatsApp News
Varughese Mathew 2013-11-08 14:08:49
Why the senate of this "superpower" nation is wasting time to pass this type of nasty bills. The US government has to concentrate on more important things such as unemployment, underemployment, lay off etc etc... . It is a big waste of time working on passing bills like gay  marriage, gay rights etc. Hello people of America, it is time to wake up and look what all nasty things you are doing and how this country is deteriorating while third world countries are on the way to the list of " Super powers of the World" .
Varughese Mathew, Philadelphia.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക