തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
SAHITHYAM
05-Nov-2013
SAHITHYAM
05-Nov-2013

കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
തെങ്ങിന്‍ ചോട്ടിലിരുന്ന് മുറുക്കുകയായിരുന്നു.
തെങ്ങിന്‍ ചോട്ടിലിരുന്ന് മുറുക്കുകയായിരുന്നു.
പൊടുന്നനെ ഒരു പെരുന്തന്‍ തേങ്ങ
ഞെടുപ്പറ്റു താഴേയ്‌ക്കു പോന്നു.
അയല്‍ക്കാരന്‍ പാലുശേരില്‍ നാരായണപിള്ള
കാഴ്ച്ച കണ്ട് മേലുതരിച്ചു നിന്നുപോയി.
തേങ്ങ ഉച്ചിയ്ക്കു തന്നെ വീണു.
ദേവസ്യ പിന്നിലേയ്‌ക്കു മലര്‍ക്കെ
മരിച്ചെന്നു തന്നെ നാരായണപിള്ള കല്‍പിച്ചു.
അത്ഭുതമെന്നേ പറയേണ്ടൂ -
ദേവസ്യയ്‌ക്കല്ല,
പറ്റിയതു തേങ്ങയ്‌ക്കായിരുന്നു!
അതു നാരോടേ പൊട്ടിക്കീറി
അടുത്തുള്ള കുളത്തില്‍ തെന്നീവീണു
ഓടിയെത്തിയ നാരായണപിള്ളയ്ക്കാണെ
ചിരിക്കാനാണു തോന്നിയത്.
ഇത്ര പെരുത്തോരു തേങ്ങ
ഇത്ര പൊക്കത്തില്‍നിന്നു വീണിട്ടും
താന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത്
ദേവസ്യയ്‌ക്കു ചിരി അടങ്ങാതെപോയി.
നാരായണ പിള്ളയെ നോക്കി അയാള്‍ ചിരിച്ചു.
താളത്തില്‍ നോക്കി ചിരിച്ചു.
തെങ്ങിന്‍ മണ്ടയുടെ നേര്‍ക്ക് കുടുകുടെ ചിരിച്ചു
മലര്‍ന്നുകിടന്നു ചിരിച്ചു.
പള്ളയ്‌ക്കു കൈ ചേര്‍ത്തു ചിരിച്ചു.
കൈ ചേര്‍ക്കാതെ ചിരിച്ചു.
എന്തിന് -
ചിരിച്ചുചിരിച്ച് ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
ഒടുവില്‍
ശ്വാസം മുട്ടി മരിച്ചു.
ഗുണപാഠം : തലയില്‍ തേങ്ങ വീണാല്‍ ചിരിക്കരുത്.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

കവിയ്ക്കും കവിതയ്ക്കും അഭിനന്ദനങ്ങള്‍.
ജയിന്‍ മുണ്ടയ്ക്കല്‍