Image

നടന്‍ ഉണ്ണി മുകന്ദന്‍ പുഴയില്‍ വീണു; നാട്ടുകാര്‍ രക്ഷപെടുത്തി

Published on 06 November, 2013
നടന്‍ ഉണ്ണി മുകന്ദന്‍ പുഴയില്‍ വീണു; നാട്ടുകാര്‍ രക്ഷപെടുത്തി
പാലക്കാട്‌: സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ഉണ്ണി മുകുന്ദനെ പുഴയില്‍ വീണു. നാട്ടുകാര്‍ ചേര്‍ന്ന്‌ രക്ഷിച്ചു. നവാഗതനായ വിനില്‍ സംവിധാനം ചെയ്യുന്ന ലാസ്റ്റ്‌ സപ്പര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെല്ലിയാമ്പതിയില്‍ വച്ചായിരുന്നു അപകടം. വെള്ളത്തില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ ഉണ്ണി പുഴയിലേക്ക്‌ വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പരിസരവാസികളും ചേര്‍ന്ന്‌ ഉണ്ണിയെ രക്ഷിച്ചു.

പൊലീസ്‌ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്‌ ഉണ്ണി ഈ ചിത്രത്തില്‍ എത്തുന്നത്‌. ശ്രീനാഥ്‌ ഭാസി, അരുണ്‍ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്‌.
നടന്‍ ഉണ്ണി മുകന്ദന്‍ പുഴയില്‍ വീണു; നാട്ടുകാര്‍ രക്ഷപെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക