Image

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ അഞ്ചിന്‌ പൂളില്‍

ടോമിച്ചന്‍ കൊഴുവനാല്‍ Published on 22 October, 2011
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ അഞ്ചിന്‌ പൂളില്‍
പൂള്‍: മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ജാതി മത വര്‍ഗ ഭേദമെന്യേ അനേകായിരങ്ങളുടെ അഭയസ്‌ഥാനവുമായ പരുമല ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസിന്റെ 109-ാമത്‌ ഓര്‍മപ്പെരുന്നാള്‍ പൂള്‍ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന്‌ കൊണ്‌ടാടുന്നു. പൂള്‍ സെന്റ്‌ ക്ലെമന്റ്‌സ്‌ പള്ളിയില്‍ രാവിലെ 8.30ന്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും മധ്യസ്‌ഥ പ്രാര്‍ഥനയും നേര്‍ച്ച വിളമ്പും നടക്കും. ഇടവക വികാരി ഫാ. വര്‍ഗീസ്‌ ടി. മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓര്‍മപെരുനാളിന്‌ എല്ലാ വിശ്വാസികളുടെയും സ്വാഗതം ചെയ്യുന്നതായി ഫാ. വര്‍ഗീസ്‌ ടി. മാത്യു: 07883037761, സിബു മാത്യു: 07877293000, മാര്‍ട്ടിന്‍ ജോര്‍ജ്‌: 07737527985 എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക