Image

മൊഴിമുത്തുകള്‍ -7 (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 04 November, 2013
മൊഴിമുത്തുകള്‍ -7 (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
സത്യം സമയത്തിന്റെപുത്രിയാണ്‌.

സ്‌ത്രീകള്‍ ആനകളെപ്പോലെയാണ്‌. നോക്കികൊണ്ടിരിക്കാന്‍ കൗതുകമാണ്‌. പക്ഷെസ്വന്തമാക്കാന്‍ ആരും ആഗ്രഹിക്കയില്ല.

ഉപമകള്‍ പ്രേമഗീതങ്ങള്‍പോലെയാണ്‌. അവ വര്‍ണ്ണിക്കുന്നു.പക്ഷെ ഒന്നും തെളിയിക്കുന്നില്ല.
വാക്കുകള്‍ പകുതിപറയുന്നവന്റേയും പകുതി കേള്‍ക്കുന്നവന്റേയുമാണ്‌.

എന്തെങ്കിലും എഴുതുക.അത്‌ ആത്മസാഹിത്യക്കുറിപ്പായാലും.

എല്ലാ ഏപ്രില്‍മാസത്തിലും ദൈവം ഉല്‍പ്പത്തി പുസ്‌തകം മാറ്റി എഴുതുന്നു

വാര്‍ദ്ധക്യം മര്‍ണത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ്‌,

ഏറ്റവും ഉയരം കൂടിയഗോപുരങ്ങള്‍പോലും താഴെനിന്ന്‌ പണിതുയര്‍ത്തിയതാണ്‌.

നല്ലപോലെ ഇരുട്ടുള്ളപ്പോള്‍ നക്ഷത്രങ്ങളെ കാണാം.

ഒരാള്‍ക്ക്‌്‌ ചിലവഴിക്കാവുന്ന ഏറ്റവും വിലപ്പിടിച്ച സാധനമാണ്‌്‌ സമയം.

ദു:ഖങ്ങളെ വെള്ളത്തിലാഴ്‌ത്താന്‍ വേണ്ടി കുടിക്കുന്നവരോട്‌ ഒരു വാക്ക്‌ ; ദു:ഖങ്ങള്‍ക്ക്‌ നീന്താനറിയാം.

ധൈര്യമുള്ളവനെ ഭാഗ്യം കടാഷിക്കുന്നു.

ഭാഗ്യവനായ ഒരു മനുഷ്യനെ കടലിലെറിഞ്ഞാല്‍ ഒരു മത്സ്യത്തെ വായിലാക്കികൊണ്ട്‌ അയാള്‍ കരയ്‌ക്കണയും.

എന്റെ ആരംഭത്തിലാണു്‌ എന്റെ അവസാനം,

(തുടരും- എല്ലാതിങ്കളാഴ്‌ചയും വായിക്കുക)
മൊഴിമുത്തുകള്‍ -7 (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക