Image

മാധവനും കസ്തൂരിയും: എവര്‍ നോബല്‍ പ്രൈസിനു യോഗ്യര്‍ …(കൈരളി ന്യൂയോര്‍ക്ക്)

കൈരളി ന്യൂയോര്‍ക്ക് Published on 05 November, 2013
മാധവനും  കസ്തൂരിയും: എവര്‍ നോബല്‍ പ്രൈസിനു യോഗ്യര്‍ …(കൈരളി ന്യൂയോര്‍ക്ക്)
മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും കേമമായിരിക്കുന്നു. പക്ഷേ എങ്ങനെ നടപ്പാക്കും എന്നതില്‍ വ്യക്തതയില്ല.

കേരളം, ഇന്‍ഡ്യന്‍ യൂണിയനില്‍ പെട്ട ഒരു സംസ്ഥാനമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തുലോം വിഭന്നമാണ്. ജനങ്ങളുടെ ജീവിത രീതിയും മതസൗഹാര്‍ദ്ദത്തിനു ഊന്നല്‍ നല്‍കുന്ന പ്രത്യേക ഭരണരീതിയും, ഹൈന്ദവരാണെങ്കിലും, നസ്രാണികളാണെങ്കിലും, മുസ്ലീംങ്ങള്‍ ആണെങ്കിലും അന്ധവിശ്വാസത്തിനു കഴിവതും കടിഞ്ഞാണിട്ട്, പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യരെയും സംരക്ഷിക്കുന്ന ഒരു സാമൂഹ്യ കാഴ്ചപ്പാടിലാണ് കേരളം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലുണ്ടാകുന്നതുപോലെ സാമൂഹ്യരാഷ്ട്രീയ അപസ്വരങ്ങള്‍ കേരളത്തിലും ഉണ്ടെങ്കിലും ഒരു പരിധിവരെ പക്വതയോടെ അവയെല്ലാം മനസ്സിലാക്കി  ജാതിമതഭേദമന്യേ ഒന്നിച്ചു ജീവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.

ഇന്‍ഡ്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളം ചതുശ്രഅടി അളവില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനവുമാണ്. അതേസമയം തമിഴ്‌നാട്ടിലും, യുപിയിലും, ബംഗാളിലും കണ്ടുവരുന്ന ചേരിപ്രദേശങ്ങള്‍ കേരളത്തില്‍ നന്നേ കുറവാണ്. സ്വയം പര്യാപ്തതയില്‍ അതീവ ശ്രദ്ധയുള്ള നാടുമണ് കേരളം. അങ്ങനെ ഇന്‍ഡ്യയിലെ 29 സംസ്ഥാനങ്ങളുമായി ഒരു താരതമ്യ പഠനം നടത്തുമ്പോള്‍, സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന സംസ്ഥാനവും ഇതുതന്നെ.

ഇനി പരിസ്ഥിതിയെപ്പറ്റി അല്പം ചിന്തിക്കാം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളം, തമിഴ്‌നാട്, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ പശ്ചിമഘട്ട പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബലമാണെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രത്യേകിച്ച് കേരളത്തില്‍, വിസ്തൃതിയുടെ 34 ശതമാനം പരിസ്ഥിതി ദുര്‍ബലം എന്നാണ് അടിവരയിട്ടു പറയുന്നത്. ഇടുക്കി, മുല്ലപ്പെരിയാര്‍ തുടങ്ങിയ ഹൈഡ്രോ പ്രോജക്ടുകള്‍ വരെ പൊളിച്ചു കളയണമെന്നാണ് മാധവന്‍ വാദിക്കുന്നത്. പരിസ്ഥിതി എങ്ങനെയും പരരക്ഷിക്കണമെന്ന തീവ്രമായ ആവേശം കൊണ്ടാണോ, കേരളീയരോടുള്ള അസ്സൂയകൊണ്ടാണോ? സംശയിക്കേണ്ടിയിരിക്കുന്നു.

നിന്റെ രാജ്യം നിനക്കെന്തു ചെയ്തു എന്നു ചിന്തിക്കുന്നതിനുപകരം, രാജ്യത്തിനുവേണ്ടി നിനക്കെന്തു ചെയ്യാന്‍ കഴിയും എന്ന ജോണ്‍ എഫ് കെന്നഡിയുടെ പ്രസിദ്ധമായ വാക്കുകള്‍ കേരളീയര്‍ വളരെ നേരത്തെതന്നെ മനസ്സിലാക്കിയിട്ടോ എന്തൊ ജീവിക്കാന്‍ പ്രകൃതിദത്തമായി ലഭിച്ച സാഹചര്യങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ അവന്‍ നിര്‍ബന്ധിതനായി. അങ്ങനെ കഠിനാധ്വാനംകൊണ്ട് മണ്ണില്‍ സ്വര്‍ണ്ണം വിളയിച്ച കര്‍ഷകരോടും, ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്കു ആണിക്കല്ലായ ഊര്‍ജ്ജം നല്‍കുന്ന ഹൈഡ്രോ പ്രോജക്ട്‌സ് എല്ലാം പൊളിച്ചു മാററി, യുനസ്‌ക്കോ വക്താവായ ഗാഡ്ഗില്‍ വാദിക്കുംപോലെ ജീവിത്തില്‍ നേടിയതു മുഴുവന്‍ യുനസ്‌കോയുടെ നാക്കോപിച്ചയക്കു വേണ്ടി ഉപേക്ഷിക്കുക- ഒരിക്കലും സാധ്യമല്ല.

പഞ്ചാബില്‍ എങ്ങനെയാണ് വിഘടനവാദം തലപൊക്കിയതെന്ന് ഇനി പരിശോധിക്കാം. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് കൃഷിചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. അവിടത്തെ കൃഷിക്കാരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് അല്ലെങ്കില്‍ ബാസ്മതി റൈസ് ഉത്പാദിപ്പിക്കാന് അവര്‍ക്കു സാധിക്കുന്നത്. അങ്ങനെ കഠിനാധ്വാനം ചെയ്യ്തുണ്ടാക്കുന്ന ഗോതമ്പ് മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പട്ടിണി അകറ്റാന്‍ സെന്റര്‍ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന വിലക്കു ഗോതമ്പു നല്‍കണം എന്നു പറഞ്ഞാല്‍ സാധിക്കുമോ? ഗവണ്മെന്റിന്റെ പിടിപ്പുകേടിന് ജനങ്ങളാണോ ഉത്തരവാദി?

പകരം കൃഷിക്കാര്‍ക്ക് ലാഭം ലഭിക്കുന്ന വിലനല്‍കി, ഗവണ്‍മെന്റ് അവരുടെ പക്കല്‍ നിന്നും ഗോതമ്പു വാങ്ങിച്ചു സാധുക്കള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ (ഇതൊരുദാഹരണം മാത്രം) പഞ്ചാബില്‍ വിഘടന വാദം തലപൊക്കില്ലായിരുന്നു. പകരം, സൂചികൊടുക്കേണ്ടത് തൂമ്പകൊണ്ടല്ലേ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്?

ഇതു തന്നെയാണ് പശ്ചിമഘട്ട പരിസ്ഥിതിവാദികളും കാട്ടിക്കൂട്ടുന്നത്. കേരളത്തിലെ 33 ശതമാനം കിഴക്കന്‍ മേഖലകളില്‍ നിന്ന് ഹൈഡ്രോ പ്രോജക്ട് മുതല്‍ പുരോഗതിക്കു താങ്ങായി നില്‍ക്കുന്നത് സകലതും ഉപേക്ഷിച്ച് അവിടം വിട്ട് പോകണം എന്നു പറയാന്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ പിണയാളിനു സാധിച്ചെന്നിരിക്കും. പക്ഷെ ജനം അതു ശ്രവിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല.
എവിടേയ്‌ക്കെങ്കിലും പൊയ്‌ക്കൊള്ളണം. ജനങ്ങളല്ല പ്രധാനം, പരിസ്ഥിതിയാണ് പ്രധാനം. ജനങ്ങളില്ലാത്ത പരിസ്ഥിതി എന്തിനെന്ന് മാധവന്‍ പറയുന്നില്ല. അലലങ്കില്‍ എവിടേയ്ക്ക് മാറ്റി പാര്‍പ്പിക്കുമെന്നോ നഷ്ടപരിഹാരം വഹിക്കുമെന്നോ ഒന്നും ഈ മാധവനും  കസ്തൂരിയും പറയുന്നില്ല.

 ഇതുവല്ലതും നടക്കുന്ന കാര്യമാണോ? പകരം ഇനിയുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബലമാകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം, ജനം ഇത് ഉള്‍ക്കൊള്ളുകയും ചെയ്യും. സര്‍ക്കാരിന്റെ പ്ലാനിംഗില്‍ വന്ന തകരാറിന് ജനങ്ങളാണോ ഉത്തരവാദി?

കേരളം വടക്കേ ഇന്‍ഡ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒരു പരിധിവരെ പരിസ്ഥിതി നിരീക്ഷിച്ചുകൊണ്ടാണ് നീങ്ങുന്നത്. അതേസമയം വടക്കേ ഇന്‍ഡ്യയിലെ ഗംഗാ, ബ്രഹ്മപുത്ര തുടങ്ങിയ നദികള്‍ പരിസ്ഥിതികള്‍ക്ക് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നു എന്ന് യുണൈറ്റട് നേഷന്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പരിസ്ഥിതിവാദികളെന്തേ പൊലൂട്ടട് വെള്ളം ഒഴുക്കുന്ന നദികളേപറ്റി വാദിക്കാത്തത്?

ഹിമാലയത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന ഗംഗയിലെ വെള്ളം മുഴുവന്‍ ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലേയ്ക്ക് ഒഴുകിപ്പോകുകയാണ്. ആ വെള്ളം തിരിച്ചുവിട്ടു. യുപി, മദ്ധ്യപ്രദേശ് ഇങ്ങു തമിഴ്‌നാടു വരെ എത്തുന്ന നര്‍മ്മദാ പ്രോജക്ട് വിവരദോഷികളായ പരിസ്ഥിതിവാദികള്‍ നിര്‍ജ്ജീവമാക്കിയിരിക്കുകയാണ്. പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് ന്യൂക്ലിയര്‍ പ്രോജക്ടുകള്‍. എന്തുകൊണ്ട് അതിനു തടയിടാന്‍ മാധവനു സാധിക്കുന്നില്ല.

കാള പെറ്റേ കയര്‍ എടുത്തോ എന്നു പറയുംപോലെ കേരളാ ഗവണ്‍മെന്റും ഇതു ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. ആവശ്യമില്ലാത്ത ചര്‍ച്ചക്ക് ഒരുമ്പെടും മുമ്പ് ജനങ്ങളുടെ തീരുമാനം അറിയുക. ജനം പറയുന്നതുപോലെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ഗാഡ്ഗിലിനു കൊടുക്കുക. ഒപ്പം ഗംഗാനദിയെ പരിസ്ഥിതി ദുര്‍ബലമാക്കുന്ന വാരാണസി ക്ഷേത്രം പൊളിച്ചുമാറ്റാനും ആവശ്യപ്പെടുക. അങ്ങനെ പരിസ്ഥിതി പരിപാലനം ആദ്യം വടക്കേ ഇന്‍ഡ്യയില്‍ ആരംഭിക്കട്ടെ. അതിനു ശേഷം കേരളത്തിലെ പരിസ്ഥിതിയെപ്പറ്റി ചിന്തിക്കാം. അതായിരിക്കണം കേരളാ ഗവണ്‍മെന്റിന്റെ നയം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക