Image

ലാസ് വേഗസ്സ് വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍

ജോണ്‍ ജോര്‍ജ്, ലാസ് വേഗസ് Published on 03 November, 2013
ലാസ് വേഗസ്സ് വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍
ലാസ് വേഗസ് : ലാസ് വേഗസ്സിലെ സെയ്ന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാതൊലിക്ക് മിഷന്റെ ഇരുപത്തി ഒന്നാമത് തിരുനാള്‍ ഡിസംബര്‍ 27, 28 തീയതികളില്‍ സെയ്ന്റ് വയറ്റര്‍ കാതൊലിക് ദേവാലയത്തില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നതാണെന്നു മിഷന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു. ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങളിലെ മുഖ്യ അതിഥി ചിക്കാഗോ ക്‌നാനായ കാതൊലിക് ഇടവക വികാരി ഫാ. സജി പിണര്‍കായില്‍ ആയിരിക്കും.

ഡിസംബര്‍ 27 ന് വെള്ളിയാഴ്ച വൈകീട്ട് 6.00 മുതല്‍ 9.00 വരെ ഫാ. പിണര്‍ക്കായില്‍ നയിക്കുന്ന റിട്രീറ്റ് ഉണ്ടായിരിക്കും. 28-നു ശനിയാഴ്ച രാവിലെ 10 മണിക്ക് പതാക ഉയരുന്നതോടു കൂടി തിരുനാള്‍ ആഘോഷങ്ങള്‍ തുടങ്ങുകയായി. 10.15 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനാ ശുശ്രൂഷയ്ക്ക് ശേഷം സെയ്ന്റ് സ്റ്റീഫന്‍, അല്‍ഫോണ്‍സ്സാമ്മ എന്നിവരുടെ ഛായാ ചിത്രങ്ങള്‍, മുത്തുക്കുടകള്‍, കൊടി തോരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള വര്‍ണ്ണശബളമായ റാസ്സയും നടക്കും. 12 മണിക്കു വൈവിദ്ധ്യങ്ങളാര്‍ന്ന കലാപരിപാടികളോടെ സാമൂഹ്യ സമ്മേളനവും തുടര്‍ന്ന് തിരുനാള്‍ സ്‌നേഹ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. വിന്‍സ് തോമസ്- (702) 419- 3161; സാജന്‍ ഏബ്രഹാം- (702) 837-3491; ജോസഫ് സ്റ്റീഫന്‍(702) 288-1461; ജോസ് ചെട്ടിയാത്ത്-(702) 739-8809; സന്തോഷ് മാത്യൂ -(702) 270-6456 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



ലാസ് വേഗസ്സ് വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍ലാസ് വേഗസ്സ് വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍ലാസ് വേഗസ്സ് വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക