Image

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് വളര്‍ച്ചയുടെ കുതിപ്പില്‍

ജോര്‍ജ് ജോണ്‍ Published on 22 October, 2011
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് വളര്‍ച്ചയുടെ കുതിപ്പില്‍

ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന്റെ പുതിയ റണ്‍വേ 'വെസ്റ്റ്' ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്തു. ചാന്‍സലറുടെ ഔദ്യോഗിക വിമാനം പുതിയ റണ്‍വേയില്‍ ഇറക്കിയാണ് ഈ റണ്‍വേയുടെ ഉദ്ഘാടനം നടത്തിയത്. ഇതോടെ കഴിഞ്ഞ 14 വര്‍ഷമായി ഈ റണ്‍വേക്ക് എതിരായി പാരിസ്ഥിതിക സംരക്ഷകരുമായി നടത്തി വന്ന ശക്തമായ സമരം വിജയം കണ്ടെത്തി. പുതിയ റണ്‍വേ വന്നതോടെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് ഇരട്ടിയലധികം വര്‍ദ്ധിക്കും. ഇതിന്റെ നിര്‍മ്മാണ ചിലവ് 600 മില്യന്‍ യൂറോയാണ്. എന്നാല്‍
രാത്രി 11 മണിക്ക് ശേഷം കോടതി ഉത്തരവ് മൂലം വിലക്കിയിരിക്കുന്ന പറക്കല്‍ നിരോധനം രാത്രിയിലെ എയര്‍ കാര്‍ഗോ, പോസ്റ്റ് ഫ്‌ളൈറ്റുകളെ ബാധിക്കും. ഏതാണ്ട് 100,000 പേര്‍ക്ക് പുതിയ ജോലി ഈ റണ്‍വേയുടെ ഉദ്ഘാടനത്തോടെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിക്കുന്നു.

യൂറോപ്പിലെ മൂന്നാമത്തെ വലിയ എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ട് കഴിഞ്ഞ വര്‍ഷം 53 മില്യന്‍ യാത്രക്കാരെയും, 2.23 മില്യണ്‍ ടണ്‍ എയര്‍ കാര്‍ഗോയുമാണ് കൈകാര്യം ചെയ്തത്. ഒരു ദിവസം ശരാശരി 150.000 യാത്രക്കാരാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്നും ഒരാഴ്ച്ച 120 എയര്‍ലൈനുകള്‍ 110 ലോക രാജ്യങ്ങളിലെ 305 ഡസ്റ്റിനേഷനുകളിലേക്ക് പറക്കുന്നു. അതുപോലെ 80,000 പേര്‍ ഇപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വിവിധ മേഘലകളിലും, കമ്പനികളിലും ജോലി ചെയ്യുന്നു. ജര്‍മനിയിലെ ഏറ്റവും വലിയ ജോലിദാതാവാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട്. ഇപ്പോള്‍ രണ്ട് ടെര്‍മിനലുകളുമായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് മൂന്നാമത്തെ ടെര്‍മിനല്‍ താമസിയതെ പൂര്‍ത്തിയാക്കും.
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് വളര്‍ച്ചയുടെ കുതിപ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക