Image

ബാള്‍ട്ടിമോറില്‍ 28 മുതല്‍ 30 വരെ യുവജനങ്ങള്‍ക്കായി പ്രത്യേക ധ്യാനം

തോമസ് പി ആന്റണി Published on 22 October, 2011
ബാള്‍ട്ടിമോറില്‍ 28 മുതല്‍ 30 വരെ യുവജനങ്ങള്‍ക്കായി പ്രത്യേക ധ്യാനം
ബാള്‍ട്ടിമോര്‍ ‍: ബാള്‍ട്ടിമോറില്‍ 28, 29, 30 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ യുവജനങ്ങള്‍ക്കായി ദൈവവചനപ്രഘോഷകന്‍ ബ്ര.മാര്‍ക്ക് നിമോ നയിക്കുന്ന പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണെന്ന് ബാള്‍ട്ടിമോര്‍ സിറോ മലബാര്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ജയിംസ് നിരപ്പേല്‍ അറിയിച്ചു. ചിക്കാഗോയില്‍ താമസിക്കുന്ന ബ്രദര്‍ മാര്‍ക്ക് നിമോ വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി കരിസ്മാറ്റിക് വചന പ്രഘോഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഗീതത്തിലും പ്രഗത്ഭനാണ് ഇദ്ദേഹം.

ധ്യാനം നടക്കുന്നത് ബാള്‍ട്ടിമോറിനടുത്തുള്ള പൈക്‌സ് വില്ലിലെ 8400 പാര്‍ക് ഹൈറ്റ്‌സ് അവന്യുവിലുള്ള ഹോളി ട്രിനിറ്റി ധ്യാനകേന്ദ്രത്തിലാണ്. യുവജനങ്ങള്‍ ധ്യാനസ്ഥലത്ത് താമസിച്ചുകൊണ്ടായിരിക്കും ധ്യാനത്തില്‍ പങ്കുകൊള്ളുക. 14നും 21നും മധ്യേയുള്ള യുവജനങ്ങളെ ഉദ്ദേശിച്ചാണ് ധ്യാനം.

നവംബര്‍ 13 ഞായറാഴ്ച 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഏകദിന ധ്യാനവും ബാള്‍ട്ടിമോറില്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഫാ. ജയിംസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
വിനു മൈക്കിള്‍ : 410 318 9847
പ്രിന്‍സ്: 443 691 7574
ജിന്റോ ആന്‍ഡ് ദീപ: 443 791 6558

ബാള്‍ട്ടിമോറില്‍ 28 മുതല്‍ 30 വരെ യുവജനങ്ങള്‍ക്കായി പ്രത്യേക ധ്യാനം ബാള്‍ട്ടിമോറില്‍ 28 മുതല്‍ 30 വരെ യുവജനങ്ങള്‍ക്കായി പ്രത്യേക ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക