Image

ഓര്‍ത്തഡോക്‌സ് പഠനയാത്ര ഉജ്ജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 22 October, 2011
ഓര്‍ത്തഡോക്‌സ് പഠനയാത്ര ഉജ്ജ്വലമായി

ന്യൂയോര്‍ക്ക് : ക്രൈസ്തവ മതവിശ്വാസത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തിലേക്ക് മടങ്ങിവരുന്ന കമ്മ്യൂണിസ്റ്റ് ഭരണാധിപത്യത്തിലായിരുന്നു റഷ്യയിലേക്കും ഇതര രാജ്യങ്ങളിലേക്കും പഠനവും, തീര്‍ത്ഥയാത്രയും, ഒഴിവുകാല വിനോദവും സമന്വയിപ്പിച്ച് അമേരിക്കയിലധിവസിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ സംഘടിപ്പിച്ച ഓര്‍ത്തഡോക്‌സ് പഠനയാത്ര വേറിട്ടനുഭവമായി. മലങ്കര ഓര്‍ത്തഡോക്‌സ് പഠനയാത്ര വേറിട്ടനുഭവമായി. മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ റവ.ഫാ.തോമസ് പോള്‍ , ഭദ്രാസന കൗണ്‍സിലംഗം ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കിയ രണ്ടാഴ്ച നീണ്ട യാത്രാപരിപാടിയില്‍ വിവിധ ഇടവകകളില്‍ നിന്നായി ഇരുപത്തിയഞ്ചോളമാളുകള്‍ പങ്കെടുത്തു.

സെപറ്റംബര്‍ 9-ാം തീയതി ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്രയായ സംഘം മോസ്‌ക്കോയിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനകേന്ദ്രം സന്ദര്‍ശിച്ചു. മോസ്‌ക്കോയിലെ പാത്രിയര്‍ക്കാ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഹില്‍വിയോണ്‍ (വിലോകൊളോം), ബിഷപ്പ് സേര്‍ജില്‍ (സോളോണികൊണോഗി) എന്നിവര്‍ പഠനയാത്രാ സംഘത്തെ സ്വീകരിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സ്‌ത്രോത്രപ്രാര്‍ത്ഥനകളിലും ഇതര ശുശ്രൂഷകളിലും സംഘാംഗങ്ങള്‍ ഭക്തിയോടെ പങ്കെടുത്തു. മഹത്തായ ഓര്‍ത്തഡോക്‌സ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഭാരതത്തിലെ മലങ്കര-ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ലോകമെങ്ങും എത്തുന്നതോടൊപ്പം സഭാ പൈതൃകവും നിലനിര്‍ത്തുന്നത് ആശാവഹമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഹിവിയോണ്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആകാംക്ഷയോടെ ചോദിച്ചറിഞ്ഞ ആര്‍ച്ച് ബിഷപ്പ് ഇരുസഭകളും തമ്മിലുള്ള സംവാദങ്ങളും സഹകരണവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്തയായി അവരോധിതനായ അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് തിരുമേനിയുടെ പേരില്‍ ആര്‍ച്ച് ബിഷപ്പിന് തദവസരത്തില്‍ ഉപഹാരം സമര്‍പ്പിക്കുകയുണ്ടായി. റഷ്യയിലെ 99 ശതമാനം വരുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ ആരാധനയും, ആചാരങ്ങളും നേരിട്ടറിയുവാനും, പ്രശസ്തങ്ങളായ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുവാനും സാധിച്ചത് മഹത്തായ ഭാഗ്യമായ കരുതുന്നുവെന്ന് സംഘത്തലവന്‍ റവ.ഫാ. തോമസ് പോള്‍ അഭിപ്രായപ്പെട്ടു.

ബാള്‍ട്ടിക്ക് രാജ്യങ്ങളായ ഈസ്റ്റോണിയ, ലാറ്റ് വിയ, ലിത്യാനിയ, പോളണ്ട്, മോസ്‌ക്കോ, റഷ്യ എന്നീ രാജ്യങ്ങളും സ്ഥലങ്ങളുമാണ് യാത്രാസംഘം സന്ദര്‍ശിച്ചത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ സഭയുടെ നിലനില്‍പ്പിന് ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നു എങ്കിലും ദൈവപരിപാലനത്തിന്റെ കരസ്പര്‍ശമാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ ഇന്നത്തെ നിലയിലേക്ക് മടക്കിക്കൊണ്ടുവന്നതെന്ന് ക്യാപ്റ്റന്‍ . രാജു ഫിലിപ്പ് പറഞ്ഞു. സെപ്റ്റംബര്‍ 22ന് സംഘം മടങ്ങിയെത്തി. വരും വര്‍ഷങ്ങളിലും ഇത്തരം പഠന-തീര്‍ത്ഥയാത്ര സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അ
ിയിച്ചു.

രാജു ഫിലിപ്പ്
ിയിച്ചതാണിത്.
ഓര്‍ത്തഡോക്‌സ് പഠനയാത്ര ഉജ്ജ്വലമായിഓര്‍ത്തഡോക്‌സ് പഠനയാത്ര ഉജ്ജ്വലമായിഓര്‍ത്തഡോക്‌സ് പഠനയാത്ര ഉജ്ജ്വലമായിഓര്‍ത്തഡോക്‌സ് പഠനയാത്ര ഉജ്ജ്വലമായിഓര്‍ത്തഡോക്‌സ് പഠനയാത്ര ഉജ്ജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക