Image

വിയന്നയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍ നവംബര്‍ 1 ന്

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 22 October, 2011
വിയന്നയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍ നവംബര്‍ 1 ന്
വിയന്ന: മലങ്കരയുടെ കാവല്‍പിതാവും പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 109-ാമത് ഓര്‍മപെരുനാള്‍ വിയന്ന സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ അം താബോര്‍ 7 ദേവാലയത്തില്‍ ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു.

ഒക്ടോബര്‍ 31-ന് വൈകിട്ട് ഏഴിന് സന്ധ്യാനമസ്‌കാരം, മധ്യസ്ഥ പ്രാര്‍ത്ഥന, വചന പ്രഘോഷണം എന്നിവ ഉണ്ടായിരിക്കും. നവംബര്‍ 1-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രശസ്ത വാഗ്മിയും, പ്രൊഫസര്‍ യുണെറ്റഡ് തിയോളജീക്കല്‍ കോളജ് ബാംഗളൂര്‍, മലങ്കരദീപം ചീഫ് എഡിറ്ററുമായ ഫാ.േഡാ.എം.ഒ.േജാണ്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് റാസയും, രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും, സമൂഹവിരുന്നും ഉണ്ടായിരിക്കും. ഉച്ചഭക്ഷണം കഴിഞ്ഞ് നടക്കുന്ന സമ്മേളനത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയും മലങ്കരസഭയും എന്ന പ്രധാന വിഷയത്തെ ആസ്പദമാക്കി ഫാ.േഡാ.എം.ഒ.േജാണ്‍ പ്രഭാഷണം നടത്തും.

ഈ ആത്മീയ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപുര്‍വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് വിയന്ന സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0043 699 1032 7125

വിയന്നയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍ നവംബര്‍ 1 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക