Image

പൊന്നണിയാത്ത വിവാഹം സ്വപ്‌നമായിരുന്നു: റീമ

Published on 02 November, 2013
പൊന്നണിയാത്ത വിവാഹം സ്വപ്‌നമായിരുന്നു: റീമ
ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു സ്വര്‍ണമില്ലാത്ത വിവാഹമെന്ന്‌ റിമ കല്ലിങ്കല്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ സ്വര്‍ണത്തോട്‌ താത്‌പര്യമുണ്ടായിരുന്നില്ല. വലുതായപ്പോള്‍ ആ അകലം കൂടി. സിനിമയില്‍ വന്നതോടെ സ്‌ത്രീധന സമ്പ്രദായത്തോടുള്ള തന്റെ ചിന്തകള്‍ക്ക്‌ കൂടുതല്‍ കരുത്ത്‌ പകരാന്‍ കഴിഞ്ഞു. അതുകൊണ്ട്‌ എന്റെ വിവാഹം സ്‌ത്രീധനത്തിനെതിരെയുള്ള ഒരു സന്ദേശമായിരിക്കണമെന്നത്‌ ആഗ്രഹമായിരുന്നു. മക്കളുടെ വിവാഹത്തിന്‌ ഉള്ള സമ്പാധ്യങ്ങള്‍ മുഴുവന്‍ ചെലവഴിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക്‌ തങ്ങളുടെ വിവാഹം ഒരു സമര്‍പ്പണമാണ്‌ റിമ പറയുന്നു.

തന്റെ ഫേസ്‌ ബുക്ക്‌ പേജിലൂടെയാണ്‌ റീമ തന്റെ അഭിപ്രായം അറിയിച്ചത്‌. താനൊരു വധുവായി നിറയെ ആഭരണം അണിഞ്ഞു നില്‍ക്കുന്നതുകാണാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത്‌ എന്റെ മുത്തശ്ശിയായിരുന്നെന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ താന്‍ ഒരു വധുവായ ദിവസം അവരൊരുപാട്‌ സന്തോഷിക്കുമാനയിരുന്നെന്നും എന്നാല്‍ ഒരു തരി പൊന്നണിയാത്തതില്‍ ദുഖമുണ്ടാകുമായിരുന്നെന്നും റിമ പറയുന്നു.
പൊന്നണിയാത്ത വിവാഹം സ്വപ്‌നമായിരുന്നു: റീമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക