Image

ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമിച്ചത് ജനപ്രതിനിധിയായ നേതാവെന്ന് അഭ്യൂഹം

ജയമോനഹനന്‍.എം Published on 02 November, 2013
ശ്വേതാ മേനോനെ  അപമാനിക്കാന്‍ ശ്രമിച്ചത് ജനപ്രതിനിധിയായ നേതാവെന്ന് അഭ്യൂഹം
ചലച്ചിത്രതാരം ശ്വേതാ മേനോനെ പൊതുവേദിയില്‍ അപമാനിക്കാന്‍ ശ്രമം. അപമാനിക്കാന്‍ ശ്രമിച്ചത്  മുതിര്‍ന്ന രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമായ വ്യക്തിയെന്ന് അഭ്യൂഹം. കൊല്ലത്ത് നടന്ന പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെയാണ് നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം നടന്നത്. ശ്വേത തന്നെയാണ് പോഗ്രാമിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്. ശാരീരികമായി തന്നെ ഒരു രാഷ്ട്രീയ നേതാവ് പിന്നില്‍ നിന്നും കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും അതാരാണെന്ന് ചാനലുകള്‍ പകര്‍ത്തിയ വിഷ്വലുകള്‍ നോക്കി മനസിലാക്കണമെന്നും ശ്വേതാ മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുകയായിരുന്നു.

വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശ്വേതാ മേനോന്‍. ചടങ്ങിലേക്ക് വരും വഴി വാഹനത്തില്‍ വെച്ചും തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നും ശ്വേതാ മേനോന്‍ പറയുന്നു. തുടര്‍ന്ന് ഉദ്ഘാന വേദിയിലേക്ക് വരുമ്പോഴെല്ലാം ആ നേതാവ് തനിക്ക് തൊട്ടു പിന്നില്‍ തന്നെയുണ്ടായിരുന്നുവെന്നും ഈ സമയത്ത് വീണ്ടും തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുവാന്‍ പല തവണ ശ്രമിച്ചുവെന്നുമാണ് ശ്വേതയുടെ ആരോപണം. സംഭവത്തില്‍ തനിക്ക് കടുത്ത വേദനയുണ്ടെന്നും എന്നാല്‍ ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ഇതു സംബന്ധിച്ച് പരാതി ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നും തുടര്‍ന്ന് പോലീസില്‍ തന്നെ രേഖാമൂലം പരാതിപ്പെടുമെന്നുമാണ് ശ്വേത പറയുന്നത്.

ശ്വേതക്ക് പുറമെ നടന്‍ കലാഭവന്‍ മണിയും മറ്റു നിരവധി രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്വേത കൊല്ലത്ത് എത്തിയത്. സംഭവം നടന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരാധീനയായി തന്റെ രോഷം പങ്കുവെച്ച ശ്വേത പക്ഷെ അപമാനിക്കാന്‍ ശ്രമിച്ചതാരെന്ന് തുറന്നു പറഞ്ഞില്ല. എന്നാല്‍ പോലീസില്‍ പരാതിപ്പെടുമെന്നും അല്ലെങ്കില്‍ ഇത് സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേടാണെന്നും ശ്വേത പ്രതികരിച്ചു.

സെലിബ്രിറ്റികളായ സ്ത്രീകളെ അപമാനിക്കുന്ന ശ്രമങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ പലതവണ സംഭവിച്ചിരുന്നു. ശശി തരൂരും ഭാര്യ സുനന്ദയും തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയവരുടെ ഇടയില്‍ വെച്ചു തന്നെ സുനന്ദയെ ശാരീരകമായി അപമാനിക്കാനുള്ള ശ്രമം നടന്നത് മുമ്പ് വിവാദമായിരുന്നു. അതുപോലെ തന്നെ കണ്ണൂരില്‍ ഫുട്‌ബോള്‍ താരം മഡോണ പങ്കെടുക്കുന്ന ചടങ്ങില്‍ അവതാരകയായി എത്തിയ ചാനല്‍ സെലിബ്രിറ്റി രഞ്ജിനി ഹരിദാസിനെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് കയറിപ്പിടിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അന്ന് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്തടിച്ചു കൊണ്ടാണ് രഞ്ജിനി പ്രതികരിച്ചത്.

ശ്വേതാ മേനോനെ  അപമാനിക്കാന്‍ ശ്രമിച്ചത് ജനപ്രതിനിധിയായ നേതാവെന്ന് അഭ്യൂഹം
Join WhatsApp News
sujan m kakkanatt 2013-11-02 06:15:24
അവസരം കിട്ടിയാൽ ഇയാളും ഗോവിന്ദ ചാമിയാകും.  കോണ്‍ഗ്രസിന് ഒരു പാര കുടി.  ഏതായാലും കൊല്ലം പർലമെന്റു സീറ്റു പുതിയ ആള്കാർക്ക്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക