Image

നവീകരിച്ച ടാറ്റാ നാനോ ഇനി യുഎസ്സിലേക്കും; വില 10,000 ഡോളറില്‍ താഴെ

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2013
നവീകരിച്ച ടാറ്റാ നാനോ ഇനി യുഎസ്സിലേക്കും; വില 10,000 ഡോളറില്‍ താഴെ
ഷിക്കാഗോ: ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആകാംക്ഷകള്‍ക്കും ആശ്ചര്യചിന്തകള്‍ക്കും വിരാമമിട്ടുകൊണ്ടു യുഎസ്‌ മറ്റൊരു ചെറുകാറിനെകൂടി സ്വീകരിക്കാനൊരുങ്ങുന്നു. ഓട്ടോമോട്ടീവ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതുപ്രകാരം പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മാതാവായ ടാറ്റാ തങ്ങളുടെ ചെറുകാര്‍ രംഗത്തെ അത്ഭുതമായ നാനോ കാര്‍ അമേരിക്കന്‍ വിപണിയില്‍ ഇറക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. വാര്‍ത്തകള്‍ പ്രകാരം, ഇന്ത്യന്‍ വിപണിയില്‍ 3000 ഡോളര്‍ വിലയുള്ള നാനോയുടെ പരിഷ്‌കരിച്ച രൂപമാണ്‌ അടുത്ത മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ അവതരിപ്പിക്കുന്നത്‌.

2009ല്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞകാര്‍ എന്നവിശേഷണവുമായി 2500 ഡോളറിന്‌ പുറത്തിറക്കിയ കാര്‍ ശൈശവ ഘട്ടത്തില്‍ ചില ബാലാരിഷ്ടതകള്‍ പ്രകടിപ്പിച്ചിരുന്നു. നാലു സീറ്റും മുട്ടയുടെ ആകൃതിയുമായി ഇറങ്ങിയ നാനോ നേരിട്ട ഏറ്റവും പ്രധാനവെല്ലുവിളികാര്‍ കത്തിയമര്‍ന്ന തുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആശങ്കകളായിരുന്നു. കൂടാതെ പ്രതീ ക്ഷിച്ചപോലുള്ള വില്‍പന ലഭിക്കാതെവന്നതും ഒപ്പം ഹീറ്റിങ്ങും കപ്പ്‌ഹോള്‍ഡറും പോലുള്ളവയില്ലാത്ത ഫര്‍ണിഷിങ്ങിലെ അപാകതകളും പ്രശ്‌ങ്ങളുയര്‍ത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ടാറ്റാ ഗ്രൂപ്പ്‌ യുഎസ്സിലേയും യൂറോ പ്പിലേയും വിപണിയിലേക്ക്‌ തങ്ങളുടെ ഉല്‌പന്നത്തെ അവതരിപ്പിക്കുന്നതിനുള്ള ആഗ്രഹത്തെ കൈവിടുന്നില്ല.

എന്നാല്‍ അമേരിക്കന്‍ നിലവാരത്തിന്‌ അനുസരിച്ച്‌ പുറത്തിറക്കുമ്പോള്‍, അവിശ്വനീയമാം വിധം വിലകുറഞ്ഞകാര്‍ എന്ന വിശേഷണത്തില്‍ നിന്ന്‌ അല്‌പം മാറ്റങ്ങള്‍ വേണ്ടിവരുമെന്ന്‌ കമ്പനി അധികൃതര്‍ പറയുന്നു. `ചിലഘടനാപരമായ മാറ്റങ്ങള്‍ വേണ്ടിവരും. കൂടാതെ എമിഷന്റെ കാര്യത്തിലുംമാറ്റംവേണം. ഇതോടൊപ്പം, നോര്‍ത്ത്‌ അമേരിക്കന്‍ വിപണിക്കു യോജിക്കുന്ന ചില സവിശേഷതകള്‍ കൂടിചേര്‍ക്കേണ്ടിവരും. അങ്ങനെവരുമ്പോള്‍ തീര്‍ച്ചയായും വിലഉയര്‍ത്തേണ്ടിവരും,' ടാറ്റാ എക്‌സിക്യൂട്ടീവ്‌ വാറന്‍ ഹാരിസ്‌ അസോസിയേറ്റഡ്‌ പ്രസിനു നല്‌കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ശതകോടീശ്വരനായ ടാറ്റാ മേധാവി രത്തന്‍ ടാറ്റാപറയുന്നത്‌, പുതിയ സവിശേഷതകളില്‍ പവര്‍ സ്റ്റിയറിംഗ്‌, ട്രാക്ഷന്‍ കണ്ട്രോള്‍, വലിയ എഞ്ചിന്‌, കൂടുതല്‍ ശബ്ദകോലാഹലങ്ങള്‍ തുടങ്ങിവ ഉള്‍പ്പെടുന്നുവന്നാണ്‌. ഇവയെല്ലാംകൂടി ചേര്‍ക്കുമ്പോള്‍ പുതിയ ടാറ്റാനാനോയ്‌ക്ക്‌ വില 8000 ഡോളറിനോട്‌ അടുത്തുവരും. എന്നാല്‍ ഈ വിലയ്‌ക്കുപോലും നാനോ അമേരിക്കയിലെ ഏറ്റവും വില കുറഞ്ഞകാര്‍ ആയിരിക്കും.നിസാന്‍ വേഴ്‌സ (11,750 ഡോളര്‍), ഹ്യൂണ്ടായി ആക്‌സന്റ്‌ (13,205 ഡോളര്‍) തുടങ്ങിയവയായിരിക്കും വിലയുടെ കാര്യത്തില്‍ നാനോയ്‌ക്ക്‌ തൊട്ടുമുകളിലുള്ള കാറുകള്‍
അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഇപ്പോഴും വളരെമെല്ലെ തിരിച്ചുവരവുനടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, 10,000 ഡോളറിനു താഴെയുള്ള കാറിന്‌ സാധ്യതയേറെയാണ്‌. എന്നാല്‍, ഈ ഇന്ത്യന്‍ കാര്‍ വിതരണം ചെയ്യാന്‍ അമേരിക്കയില്‍ പ്രതിസന്ധികള്‍ ഒരുപാടുണ്ട്‌. നാനോയ്‌ക്ക്‌ ഒരു ഡീലര്‍ഷി പ്പ്‌ ഉണ്ടാക്കിയെടുക്കുക എന്നതാണ്‌ അതിലൊന്ന്‌. ജാഗ്വര്‍, ലാന്‍ഡ്‌റോവര്‍ തുടങ്ങിയകമ്പനികള്‍ ടാറ്റയുടെ ഉടമസ്ഥതയിലുണ്ടെങ്കിലും ഇവയുടെസി ഇ ഒ ആന്‍ഡിടഗോസ്‌ പറയുന്നത്‌ നാനോയുടെവില്‌പപനയ്‌ക്കായി ഈ ഡീലര്‍മാരെ ഉപയോഗപ്പെടുത്തുന്നത്‌ സംംബന്ധിച്ച്‌ ഇതുവരെ ചര്‍ച്ചാകളൊന്നും നടന്നിട്ടില്ല എന്നാണ്‌.

കഴിഞ്ഞ ഡിസംബറില്‍ കമ്പനിയുടെ തലപ്പത്തുനിന്ന്‌ സ്ഥാനമൊഴിഞ്ഞ ടാറ്റപറയുന്നത്‌ പുതിയ വിപണിയില്‍ നാനോവിജയംകൈവരിക്കുമെന്നുംഇന്ത്യയിലെ `പരാജയം' എന്ന പ്രതിച്ഛായ മറികടക്കുമെന്നുമാണ്‌. സ്‌മാര്‍ട്ട്‌, ഫിയറ്റ്‌ 500 കാറുകള്‍ക്ക്‌ ഉയര്‍ന്ന വിലയാണെങ്കിലും അവ ചെറുകാറുകള്‍ ആണെന്നതിനാല്‍ ആളുകള്‍ വാങ്ങുന്നുണ്ട്‌, ടാറ്റാഓട്ടോമോട്ടീവ്‌ ന്യൂസിനോട്‌ പറഞ്ഞു. എന്നാല്‍ `എല്ലാവര്‍ക്കും അറിയാം നിങ്ങള്‍ കൂടുതല്‍ പണമാണ്‌ മുടക്കുന്നതെന്ന്‌. അതുകൊണ്ടുതന്നെ 10,000 ഡോളറിന്‌ താഴെയുള്ള കാറിന്‌ സാധ്യതയുണ്ടെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ.'സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
നവീകരിച്ച ടാറ്റാ നാനോ ഇനി യുഎസ്സിലേക്കും; വില 10,000 ഡോളറില്‍ താഴെ
നവീകരിച്ച ടാറ്റാ നാനോ ഇനി യുഎസ്സിലേക്കും; വില 10,000 ഡോളറില്‍ താഴെ
നവീകരിച്ച ടാറ്റാ നാനോ ഇനി യുഎസ്സിലേക്കും; വില 10,000 ഡോളറില്‍ താഴെ
Join WhatsApp News
Peter Neendoor 2013-11-01 21:58:28
ALL THE BEST.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക