Image

മുഖ്യമന്ത്രിയ്ക്ക് സമാശ്വാസമായ് അമേരിക്കന്‍ മലയാളികള്‍

അനിയന്‍ ജോര്‍ജ് Published on 01 November, 2013
മുഖ്യമന്ത്രിയ്ക്ക് സമാശ്വാസമായ് അമേരിക്കന്‍ മലയാളികള്‍

വടക്കേ അമേരിക്കയിലെ വിവിധ സംഘടനാ നേതാക്കളെ ടെലികോണ്‍ഫറന്‍സില്‍ വിളിച്ച് ചേര്‍ത്ത് , ഫോമാ പൊലിറ്റിക്കന്‍ ഫോറം കേരളാ മുഖ്യന്ത്രിക്കെതിരെ നടന്ന കയ്യേറ്റ ശ്രമത്തിനെതിരെ ആശങ്ക രേഖപ്പെടുത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത് , ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ മുതല്‍ കാനഡ വരെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് സംഘടനാ നേതാക്കളും ഫോമാ സാരഥികളും ടെലികോണ്‍ഫറന്‍സിലൂടെ സംസാരിച്ചുകൊണ്ട് കേരളീയ ജനത സമാധാനത്തിലും സഹിഷ്ണുതയിലും ജീവിച്ച്  ലോക ജനതയ്ക്ക് മാതൃകയാകാനും അഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നടന്ന ടെലികോണ്‍ഫറന്‍സ് ഒരു മിനുറ്റ് മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഫോമാ പ്രസിഡണ്ട് ജോര്‍ജ് മാത്യു തന്റെ ആമുഖ പ്രസംഗത്തില്‍, കേരളാമുഖ്യമന്ത്രിയോ , പ്രതിപക്ഷനേതാവോ, കേരളാ ചീഫ് ജസ്റ്റിസ് ആരുമാകട്ടെ , അവന് വഴിനടക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതാണെന്നും, പ്രത്യേകിച്ച് കേരളാ മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവം അപലപനീയമാണെന്നും , രാഷ്ട്രീയത്തിനും ജാതിയും മതത്തിനുമതീതമായി, സെക്കുലര്‍ അസോസിയേഷനായ ഫോമാ പ്രതികരിയ്‌ക്കേണ്ടത് കടമയാണെന്നും പ്രസ്താവിച്ചു. തുടര്‍ന്ന് ഫോമാ പൊലിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് .ടി. ഉമ്മന്‍ , കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെ പരിചയപ്പെടുത്തുകയും , കോണ്‍ഫറന്‍സ് മോഡറേറ്റ് ചെയ്യുകയും ചെയ്തു. കേരളാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് സണ്ണി ജോസഫ് എം.എല്‍.എ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയും ജനപ്രധിനിധികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനും , ജനാധിപത്യ മൂല്യങ്ങളുയര്‍ത്തി പിടിയ്ക്കുവാന്‍ പ്രചരണം നടത്തുവാനും ആഹ്വാനം ചെയ്തു.

ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലോഡ്‌സണ്‍ വര്‍ഗീസ്, ഫോസാ മുന്‍ പ്രസിഡണ്‍ ശശീധരന്‍ നായര്‍, ഐഎന്‍ഒസി സെക്രട്ടറി യു.എ നസീര്‍, ഐഎന്‍ഒസി ഫൗണ്ടിംഗ് മെമ്പര്‍, , എന്‍ വൈ സെക്രട്ടറി  ജയചന്ദ്രന്‍ രാമകൃഷ്ണന്‍ , ഗീരേരാല്‍ കണ്‍വെയര്‍ ഓഫ് നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് പെന്തകോസ്ത് ചര്‍ച്ച് ഡോ. ഇട്ടി എബ്രഹാം, ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഫോറം കോഡിനേറ്റര്‍ വില്‍സണ്‍ ജോസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അലക്‌സ് കോശി, ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ , ശാന്തിഗ്രാം ഉടമ ഡോ. ഗോപിനാഥന്‍ നായര്‍, ഐഎന്‍ഒസി നാഷണല്‍ അഡ് വൈസര്‍ മെമ്പര്‍ ജോസ് ചാരുംമൂട്, ജെഎഫ്എ നേതാക്കളായ യോഹന്‌നാന്‍ ശങ്കരത്തില്‍,രാജു വര്‍ഗീസ് , പോള്‍ മത്തായി, പോള്‍ .കെ.ജോണ്‍(റോഷന്‍) സാം ഉമ്മന്‍ , സജി കരമ്പണ്ണൂര്‍ , ജോണ്‍ .സി.വര്‍ഗീസ്, സാവി മാത്യു , ജോസഫ് ഓസോ, മറ്റ് സംഘടനാ നേതാക്കളായ ജിബി തോമസ്, ഷീല ശ്രീകുമാര്‍, സണ്ണി വലിപ്ലാക്കല്‍, സ്വപ്ന രാജേഷ്, രാധ പണിക്കര്‍, സുജ ഈപ്പന്‍, അനില്‍ പുത്തന്‍ചിറ, മനോജ്, രജി ചെറിയാന്‍, തോമസ് ഈപ്പന്‍ തുടങ്ങി നൂറോളം സംഘടനാ നേതാക്കളും സംസ്‌കാരിക നായകന്‍മാരും ടെലി കോണ്‍ഫറന്‍സില്‍ പങ്കേടുത്തും കേരളത്തില്‍ ശാന്തിയും സമാധാനവും നിലനിയ്ക്കുവാനും രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് വിരാമമിടുവാനും അഭ്യര്‍ത്ഥിച്ചു.

ബഹുമാന്യനായ കേരളാ മുഖ്യമന്ത്രി സണ്ണി ജോസഫ് എംഎല്‍എ വഴി സ്പീക്കര്‍ ഫോമാ ലൂക്കാ അമേരിക്കന്‍ മലയാളികളുടെ  പ്രതിഷേധം ശ്രവിക്കുകയും , മുഖ്യമന്ത്രിയുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള നന്മ നിറഞ്ഞ ആശംസകള്‍ സ്വീകരിക്കുകയും ചെയ്തു. ഫോമാ പൊലിറ്റിക്കന്‍ ഫോറം ചെയര്‍മാന്‍ തോമസ്.ടി.ഉമ്മന്‍ സ്വാഗതവും , കോഡിനേറ്റര്‍ ബിജു തോമസ് പന്തളം  നന്ദിയും രേഖപ്പെടുത്തി.


മുഖ്യമന്ത്രിയ്ക്ക് സമാശ്വാസമായ് അമേരിക്കന്‍ മലയാളികള്‍
Join WhatsApp News
Truth man 2013-11-01 14:39:56
Pls why u people involve Kerala
Politic. Where is oci. Play with
American politics ur children get 
a good future  who is ommenchandy
ഇടതൻ 2013-11-02 06:17:49
സ്വന്തം വീട്ടിൽ പ്രാർത്തിക്കത്തവന്മാരാ മൗന പ്രാർത്ഥന നടത്തുന്നത്.  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക