Image

പ്രവാസി സംഘടനകളുടെ കൂടിയാലോചനാ യോഗം നടന്നു.

ജോര്‍ജ് തുമ്പയില്‍ Published on 22 October, 2011
പ്രവാസി സംഘടനകളുടെ കൂടിയാലോചനാ യോഗം നടന്നു.

ന്യൂയോര്‍ക്ക്: ഇന്ത്യാ-യുഎസ് ബന്ധം നിലനിര്‍ത്തുന്നതില്‍ പ്രവാസി സംഘടനകള്‍ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ തെക്ക്, മധ്യ ഏഷ്യാ ബ്യൂറോ സീനിയര്‍ അഡൈ്വസര്‍ മിതുല്‍ ദേശായി പറഞ്ഞു. ഇന്ത്യന്‍ പ്രവാസി സംഘടനകളായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ - അമേരിക്കന്‍ അസോസിയേഷന്‍സ്(എന്‍.എഫ്.ഐ.എ), അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസീഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ), സൊസൈറ്റി ഓഫ് ഇന്തോ അമേരിക്കന്‍ എഞ്ചിനീയേഴ്‌സ് ആന്റ് ആര്‍ക്കിടെക്ട്‌സ്(സിഐഎഇഎ) എന്നീ സംഘടനകളുടെ ഇന്റാക്ടീവ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാസ്‌പോര്‍ട്ട് റ്റു ഇന്ത്യ ഇന്റേണ്‍ഷിപ്പ് പ്രോജക്ടു മുതല്‍ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികള്‍ക്ക് ഏറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ഉറപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ മാത്രം വിചാരിച്ചാല്‍ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇന്ത്യ-യുഎസ് ബന്ധം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒബാമ സര്‍ക്കാരിനെ പരിപാടി സംഘടിപ്പിച്ച ഗോപിയോ സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ഡോ.തോമസ് എബ്രഹാം അഭിനന്ദിച്ചു. എന്‍. എഫ്. ഐ പ്രസിഡന്റ് ലാല്‍ മോട് വാണി, ജോണ്‍ ഐസക് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രവാസി സംഘടനകളുടെ കൂടിയാലോചനാ യോഗം നടന്നു.പ്രവാസി സംഘടനകളുടെ കൂടിയാലോചനാ യോഗം നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക