Image

മാര്‍പാപ്പയുടെ സിംഹാസനത്തില്‍ “ കൊച്ചു കുരുന്നിന്റെ കുസൃതി ”

Published on 01 November, 2013
മാര്‍പാപ്പയുടെ സിംഹാസനത്തില്‍  “ കൊച്ചു കുരുന്നിന്റെ കുസൃതി ”

വത്തിക്കാന്‍ സിറ്റി : കത്തോലിക്കാസഭ വിശ്വാസവര്‍ഷത്തിന്റെ പരിസമാപ്തി ആഘോഷിക്കുന്ന വേളയില്‍ , വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിംഹാസനത്തില്‍ കയറിയിരുന്ന് ഒരു കൊച്ചു കുട്ടി താരമായി.

മാര്‍പാപ്പ പ്രസംഗിക്കുന്ന വേളയിലാണ് ആറുവയസ്സുകാരനായ കാര്‍ലോസ് സ്‌റ്റേജില്‍ എത്തിയത്. അവനെ പിന്തിരിപ്പിക്കാനും ആകര്‍ഷിക്കാനും അവിടെയുണ്ടായിരുന്ന കര്‍ദ്ദിനാള്‍മാര്‍ ശ്രമിച്ചിട്ട് നടന്നില്ല.

പ്രസംഗിച്ചുകൊണ്ടുനിന്ന മാര്‍പാപ്പയെ കാര്‍ലോസ് കെട്ടിപ്പിടിച്ചു. മാര്‍പാപ്പയുടെ കസേരയില്‍ കയറിയിരിക്കാനും അവന്‍ മടിച്ചില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം തുടര്‍ന്നു. മാത്രമല്ല, പ്രസംഗവേളയില്‍ സ്‌നേഹവാത്സല്യങ്ങളോടെ ആ കുട്ടിയെ തലോടുകയും ചെയ്തു അദ്ദേഹം.

'കുട്ടികളെ എന്റെയടുക്കല്‍ കൊണ്ടുവരിക, സ്വര്‍ഗരാജ്യത്തിന്റെ അവകാശികള്‍ അവരാണെ'ന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ യഥാര്‍ഥ പിന്‍ഗാമി തന്നെയാണ് താനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് സദസ്സിലിരുന്നവര്‍ ആദരപൂര്‍വ്വം മനസിലാക്കി.

കൊളംബിയയില്‍ ജനിച്ച കാര്‍ലോസ് അനാഥനാണ്. ഇറ്റലിയിലെ ഒരു കുടുംബം കഴിഞ്ഞ വര്‍ഷം അവനെ ദത്തെടുക്കുകയായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്നേ അറിഞ്ഞിരുന്നില്ലെന്ന്, അവന്റെ വളര്‍ത്തമ്മ പറഞ്ഞു. 'ലോകത്തെ ഏത് കുട്ടിക്ക് കിട്ടുന്നതിലും വലിയ അനുഗ്രഹമാണ് അവന് കിട്ടിയത്' - അവര്‍ പറഞ്ഞു.


മാര്‍പാപ്പയുടെ സിംഹാസനത്തില്‍  “ കൊച്ചു കുരുന്നിന്റെ കുസൃതി ”
മാര്‍പാപ്പയുടെ സിംഹാസനത്തില്‍  “ കൊച്ചു കുരുന്നിന്റെ കുസൃതി ”
മാര്‍പാപ്പയുടെ സിംഹാസനത്തില്‍  “ കൊച്ചു കുരുന്നിന്റെ കുസൃതി ”
മാര്‍പാപ്പയുടെ സിംഹാസനത്തില്‍  “ കൊച്ചു കുരുന്നിന്റെ കുസൃതി ”
Join WhatsApp News
Marceline J. Morais 2013-11-01 17:10:15
It is something great. Unimaginable years ago. No security, no Swiss-guards, no cardinals, and no apostles as in the time of Jesus to stop that boy. And it is remarkable that the boy was not known as a son of a \\\'Big guy\\\' but an orphan. Appreciate the attitude of Pope Francis but wish him to lead the church according to the Word of God in every aspect. I know it is not an easy task to undo centuries-long unbiblical traditions in the church. But nothing is impossible with the Spirit of God. May God use Pope Francis to reform the Roman Catholic Church to the pristine simplicity and holiness of the first Christian community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക