Image

റീമ കല്ലിങ്കലും ആഷിഖ് അബുവും വിവാഹിതരായി

Published on 01 November, 2013
റീമ കല്ലിങ്കലും ആഷിഖ് അബുവും വിവാഹിതരായി
കൊച്ചി:  ചലച്ചിത്രതാരം റീമ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി. കേരളപ്പിറവിദിനത്തില്‍ കാക്കനാട് സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

രാവിലെ പതിനൊന്നു മണിക്ക്‌ വിവാഹം നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പന്ത്രണ്ടരയോടെയാണ്‌ ഇരുവരും രജിസ്‌ട്രാര്‍ ഓഫീസില്‍ എത്തിയത്‌. പന്ത്രണ്ടേ മുക്കാലിന്‌ ഇരുവരും രജിസ്‌ട്രറില്‍ ഒപ്പുവച്ചു. . അതിനു ശേഷം ആരവങ്ങളുടെ അകമ്പടിയോടെ ഇരുവരും പരസ്‌പരം രക്‌തഹാരമണിയിച്ചു. 
ഇരുവരുടെയും അടുത്തബന്ധുക്കളും പി രാജീവ്‌ എംപി അടക്കമുളള  സുഹൃത്തുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. സിനിമാ രംഗത്തു നിന്ന്‌ നടന്‍ മണിയന്‍ പിള്ള രാജു, നിര്‍മ്മാതാവ് എം.രഞ്ജിത് തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.

ഇരുവരുടെയും അടുത്തബന്ധുക്കളും പി രാജീവ്‌ എംപി അടക്കമുളള അടുത്ത സുഹൃത്തുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. സിനിമാ രംഗത്തു നിന്ന്‌ മണിയന്‍പിളള രാജുവും രഞ്‌ജിത്തും നേരത്തെ തന്നെ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയിരുന്നു. - See more at: http://www.mangalam.com/latest-news/112887#sthash.g2rnoTvH.dpuf
വിവാഹത്തിനായി കരുതി വച്ച പത്ത് ലക്ഷം രൂപ ഇന്നലെ ഇരുവരും ജനറല്‍ ആശുപത്രിയിലെ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കായി നല്‍കി.

Join WhatsApp News
Varughese Mathew 2013-11-02 03:26:14
These young newly wedded couples set a good example for others in the society.
Varughese Mathew, Philadelphia.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക