Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 30 October, 2013
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍
ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി. ഒക്‌ടോബര്‍ 27-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു.

വി. കുര്‍ബാനയ്‌ക്കുശേഷം വി. യൂദാശ്ശീഹായുടെ നൊവേനയും ലദീഞ്ഞും നടത്തപ്പെട്ടു. തുടര്‍ന്ന്‌ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ പ്രദക്ഷിണവും ഉണ്ടായിരുന്നു. നേര്‍ച്ച കാഴ്‌ച സമര്‍പ്പണത്തിനുശേഷം സ്‌നേഹവിരുന്നോടുകൂടി തിരുനാള്‍സമാപിച്ചു. തിരുനാളിനു മുമ്പ്‌ ഒമ്പത്‌ ദിവസം തുടര്‍ച്ചയായി വി. കുര്‍ബാനയും നൊവേനയും മറ്റ്‌ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍, കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, സിറിയക്‌ തട്ടാരേട്ട്‌, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസ്‌ കടവില്‍, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവരും തിരുനാളിനു നേതൃത്വം നല്‍കി.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക