Image

ടി ശിവദാസമേനോനെതിരെ പോലീസ്‌ കേസെടുത്തു

Published on 21 October, 2011
ടി ശിവദാസമേനോനെതിരെ പോലീസ്‌ കേസെടുത്തു
കണ്ണൂര്‍: പോലീസിനെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.ശിവദാസമേനോനെതിരെ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം യൂണീഫോമിലായാലും പൊലീസിനെ തല്ലുമെന്ന്‌ പ്രസംഗിച്ചതിനാണ്‌ കേസ്‌. അക്രമം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, പൊലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുന്ന വിധം പ്രസംഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌.

കോഴിക്കോട്‌ എസ്‌.എഫ്‌.ഐക്കാര്‍ക്ക്‌ നേരേ വെടിയുതിര്‍ത്ത അസി.കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലണമെന്ന്‌ സി.പി.എം നേതാവ്‌ എം.വി ജയരാജന്‍ അണികളോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ തനിക്കൊരു ഭേദഗതിയുണ്ടെന്നും യൂനിഫോം ഇട്ടാലും പൊലീസിനെ തല്ലുമെന്നായുന്നു ശിവദാസമേനോന്റെ പ്രസംഗം.

കണ്ണൂരില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്‌ എം.വി ജയരാജനെതിരെയും പൊലീസ്‌ കേസെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക