Image

കേംബ്രിഡ്‌ജില്‍ കൊന്തനമസ്‌കാരവും പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാളും

തോമസ്‌ ചെറിയാന്‍ ഏറത്തേടത്ത്‌ Published on 21 October, 2011
കേംബ്രിഡ്‌ജില്‍ കൊന്തനമസ്‌കാരവും പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാളും
കേംബ്രിഡ്‌ജ്‌: കേംബ്രിഡ്‌ജ്‌ കാത്തലിക്‌ കമ്യൂണിറ്റി 21ന്‌ പത്തുദിവസം നീളുന്ന കൊന്തനമസ്‌കാരവും മാതാവിന്റെ തിരുനാളും ആഘോഷിക്കും. കേംബ്രിഡ്‌ജ്‌ സെന്റ്‌ ഫിലിപ്പ്‌ ഹാവാര്‍ഡ്‌ കാത്തലിക്‌ ദേവാലയത്തില്‍ ദിവസവും വൈകുന്നേരം എട്ടിനാണ്‌ ജപമാലസമര്‍പ്പണം.

കാത്തലിക്‌ കമ്യൂണിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്‌ കുടുംബ സമ്മേളന യൂണിറ്റുകളാണ്‌ ജപമാലയ്‌ക്കു നേതൃത്വം നല്‍കുന്നത്‌. 30ന്‌ പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കും. വൈകുന്നേരം ഏഴിന്‌ കൊന്തനമസ്‌കാരവും തുടര്‍ന്ന്‌ ഫാ. മാത്യു വ ണ്‌ടാളക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ ആഘോഷകരമായ പാട്ടുകുര്‍ബാനയും ലദീഞ്ഞും നടത്തും. പരിശുദ്ധ കന്യാകാമാതാവിന്റെ രൂപം വഹിച്ചുകൊണ്‌ട്‌ ദീപപ്രഭയുടെ അകമ്പടിയില്‍ നടത്തുന്ന പ്രദക്ഷിണത്തില്‍ നൂറു കണക്കിന്‌ വിശ്വാസികള്‍ പങ്കുചേരും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

പള്ളിയുടെ വിലാസം: സെന്റ്‌ ഫിലിപ്‌ ദി ഹോവാര്‍ഡ്‌ കാത്തലിക്‌ ചര്‍ച്ച്‌, 33 വാള്‍പോള്‍ റോഡ്‌, ബിബി 13 ടിഎച്ച്‌, കേംബ്രിഡ്‌ജ്‌. വിവരങ്ങള്‍ക്ക്‌ തോമസ്‌ ചെറിയാന്‍ ഫോണ്‍- 07877854744, റോബിന്‍ കുര്യാക്കോസ്‌- 07961425750. റോയ്‌മോന്‍-07861254248. ഓമന- 07898753525.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക