Image

ഫിലാഡല്‍ഫിയ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2013
ഫിലാഡല്‍ഫിയ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പരുമല  തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1,2,3 തീയതികളില്‍ നടത്തുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ആചരണങ്ങള്‍ക്ക്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അടുര്‍-കടമ്പനാട്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

പെരുന്നാളിന്റെ ഭാഗമായി ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാ യൂണീറ്റുകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടക്കും. മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷകനായിരിക്കും.

നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആത്മീക പ്രഭാഷണം എന്നിവയുണ്ടായിരിക്കും. നവംബര്‍ രണ്ടാം തീയതി ഇടവകയിലെ എല്ലാ കുടുംബങ്ങളുടേയും സംഗമമായ `കൂദോശ്‌ ഈത്തോ' ഫാമിലി കോണ്‍ഫറന്‍സ്‌ നടക്കും. മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഡീക്കന്‍ എബി ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട്‌ സന്ധ്യാനമസ്‌കാരവും, പ്രഭാഷണവും ഉണ്ടായിരിക്കും.

പ്രധാന പെരുന്നാള്‍ ദിനമായ ഞായാറാഴ്‌ച വി. കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശം, ആഘോഷമായ പ്രദക്ഷിണം, സ്‌നേഹവിരുന്ന്‌ എന്നിവയും നടക്കും.

പെരുന്നാള്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി ഇടവക മാനേജിംഗ്‌ കമ്മിറ്റി, ബോര്‍ഡ്‌ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി ഫാ. ഷിബു മത്തായി, ട്രഷറര്‍ ബിജു മാണി, സെക്രട്ടറി സിബി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
ഫിലാഡല്‍ഫിയ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പരുമല  തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക