Image

നോര്‍ത്ത്‌ അമേരിക്കന്‍ പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ വന്‍ വിജയം

നിബു വെള്ളവന്താനം Published on 28 October, 2013
നോര്‍ത്ത്‌ അമേരിക്കന്‍ പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ വന്‍ വിജയം
ന്യുയോര്‍ക്ക്‌: 2014 ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണ്‍ ലാന്‍സിംഗ്‌ ജണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ (പി.സി.എന്‍.എ.ജെ) 32-മത്‌ മഹാസമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ജിക്കോഫ്‌ സമ്മേളന ഉത്‌ഘാടനം വമ്പിച്ച വിജയമായി. ഒക്‌ടോബര്‍ 12നു മിഷിഗണില്‍ വാറണിലുള്ള ഇന്റര്‍നാഷണല്‍ അസ്സംബ്ലിസ്‌ ഓഫ്‌ ഗോഡ്‌ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെട്ട യോഗത്തില്‍ സെക്രട്ടറി ജോമോന്‍ വര്‍ഗീസിന്റെയും ട്രഷറാര്‍ പി.ജി. വര്‍ഗീസിന്റെയും സാന്നിദ്ധ്യത്തില്‍ കോണ്‍ഫ്രന്‍സിന്റെ മെഗാ സ്‌പോണ്‍സര്‍മാരിലൊരാളായ ഡോ: വിന്ദി തോമസില്‍ നിന്നും നാഷണല്‍ കണ്‍വീനര്‍ ഡോ: രാജന്‍ ജോര്‍ജ്‌ ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി.

വിവിധ സഭാവിഭാഗങ്ങളില്‍ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളുമായി നിരവധിയാളുകള്‍ പങ്കെടുത്ത യോഗത്തില്‍ നാഷണല്‍, ലോക്കല്‍ കമ്മറ്റിയിലുള്ളവരോടോപ്പം റവ. ഏറല്‍ ഹാല്‍ വിന്റെ പ്രത്യേക സന്ദേശവും ഉണ്ടായിരുന്നു.`യഹോവേ ഞങ്ങളെ നിങ്കലേക്ക്‌ മടക്കിവരുത്തണമേ' എന്നുള്ളതാണു 32-മത്‌ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം. സമ്മേളനത്തിന്റെ അനുഗ്രഹത്തിനുവേണ്ടി ഒക്‌ടോബര്‍ മാസം 5നു ഉപവാസപ്രാര്‍ത്വനാദിനമായി ആചരിച്ചിരുന്നു.

പ്രമൂഖ പട്ടണങ്ങളിലെല്ലാം കോണ്‍ഫ്രന്‍സിന്റെ തുടര്‍ന്നുള്ള പ്രമോഷണല്‍ മീറ്റീംഗുകള്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പലതരത്തിലും പുതുമകള്‍ ഉള്‍ക്കെള്ളുന്ന ഈ കോണ്‍ഫ്രന്‍സ്‌ പെന്തക്കോസ്‌ത്‌ അനുഭവങ്ങളിലേക്ക്‌ വിശ്വാസ സമൂഹം മടങ്ങിവരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതായിരിക്കുമെന്നും പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ പാസ്‌റ്റര്‍ ബാബു തോമസ്‌ അറിയിച്ചു. PCNAK2014.COM എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഇടയാകും.
നോര്‍ത്ത്‌ അമേരിക്കന്‍ പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ വന്‍ വിജയംനോര്‍ത്ത്‌ അമേരിക്കന്‍ പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക