Image

നോയിഡയിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു

Published on 21 October, 2011
നോയിഡയിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു
അലഹബാദ്: നോയിഡയിലെ കര്‍ഷക ഭൂമി ഏറ്റെടുക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോയിഡയിലെ ദിയോള, ചാക് ഷഹബേരി, അസദുള്ളാപൂര്‍ എന്നീ ഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമാണ് സ്റ്റേ ചെയ്തത്. 3000 ഹെക്ടറോളം ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാനിരുന്നത്. കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കേസ് കേള്‍ക്കുന്ന ഹൈക്കോടതിയുടെ മൂന്നംഗ പ്രത്യേക ബെഞ്ചിന്റേതാണ് വിധി. അനുമതിയില്ലാതെ പ്രദേശത്ത് യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക