Image

മൊഴിമുത്തുകള്‍- 6 (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 October, 2013
മൊഴിമുത്തുകള്‍- 6 (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
മരം പോലെവളരുക. കൂണുപോലെയല്ല.

വളരുന്നതൊന്നും ശബ്‌ദമുണ്ടാക്കുന്നില്ല.

സന്തോഷത്തിന്റെ ഒരു വാതിലടയുമ്പോള്‍ മറ്റേത്‌ തുറക്കുന്നു.പക്ഷെ അടഞ്ഞ വാതിലിലേക്ക്‌ മാത്രം നമ്മള്‍ നോക്കികൊണ്ടിരിക്കുമ്പോള്‍ തുറന്നവാതില്‍ കാണുന്നില്ല.

വിമര്‍ശനം ഒഴിവാക്കാന്‍ ഒന്നും ചെയ്യാതിരിക്കുക. ഒന്നും പ്രവര്‍ത്തിക്കാതിരിക്കുക. ഒന്നും ആകാതിരിക്കുക.

ഏപ്രില്‍ ഒന്ന്‌ ബാക്കി 364 ദിവസങ്ങളില്‍ നമ്മള്‍ എന്താണെന്ന്‌ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ഭാഗ്യം ഒരു ചന്തസ്‌ഥലം പോലെയാണ്‌. കാത്തിരിക്കുകയാണെങ്കില്‍ അവിടെ പലപ്പോഴും സാധനങ്ങള്‍ക്ക്‌ വില കുറയുന്നു.

വൈകുന്നെങ്കിലും ദൈവം മറക്കുന്നില്ല.

ധ്രുതിയുള്ളവന്‍ കഴുതപ്പുറത്ത്‌ സഞ്ചരിക്കുന്നു.

സമയം ദൈവമുണ്ടാക്കി, ധ്രുതി മനുഷ്യനും.

പൂര്‍ണ്ണമായി ഉപയോഗിക്കാത്ത മനസ്സ്‌ എല്ലാ ശാരീരിക അസ്വാസ്‌ഥങ്ങളും ഉണ്ടാക്കുന്നു.

എല്ലാ നല്ല കാര്യങ്ങളും ഒരുമിച്ച്‌ ചെയ്യാന്‍ ഇരിക്കുന്നവന്‍ ഒന്നും ചെയ്യുകയില്ല.

ഒരു കഥയും കൊണ്ട്‌വരുന്നവന്‍ രണ്ടെണ്ണം കൊണ്ട്‌പോകുന്നു.

(തുടരും- എല്ലാ തിങ്കളാഴ്‌ചയും വായിക്കുക)
മൊഴിമുത്തുകള്‍- 6 (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക