Image

നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പീറ്റര്‍ നീണ്ടൂരിനെ ആദരിച്ചു

Published on 28 October, 2013
നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പീറ്റര്‍ നീണ്ടൂരിനെ ആദരിച്ചു
മാഞ്ചസ്റ്റര്‍: ആഗോള നീണ്ടൂര്‍ സംഗമം മാഞ്ചസ്റ്ററില്‍ കുറിച്ചത് പുതിയ ചരിത്രം. പ്രവാസി കൂട്ടായ്മയ്ക്ക് അതിരുകളുടെ വൈതരണിയും കടലുകളുടെ അകലവും തടസമാകില്ലെന്ന് നീണ്ടൂരുകാര്‍ തെളിയിച്ചു.
നീണ്ടൂര്‍ പ ഞ്ചായത്ത് പ്രസിഡന്റ് തോമസ് കോട്ടൂര്‍, അബ്രഹാം കല്ലിടാന്തി, പീറ്റര്‍ നീണ്ടൂര്‍, ജോയി ആക്കലക്കൊട്ടാരത്തില്‍, മൈക്കള്‍ കാട്ടൂപ്പറമ്പില്‍, ജോബി ഇല്ലത്തുപറമ്പില്‍, ജോബി ഇടപള്ളിച്ചിറ, കുട്ടന്‍ സാര്‍ എന്നിവരാണ് നീണ്ടൂരിനെ പ്രതിനിധീകരിച്ചത്. കേരള യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ഷോണ്‍ ജോര്‍ജും മുഖ്യാതിഥിയായി പങ്കെടുത്തു. തോമസ് കോട്ടൂരാണ് മുഖ്യാതിഥിയായത്.
ലോകമെമ്പാടുമുള്ള നീണ്ടൂരുകാര്‍ക്ക് അതാത് രാജ്യങ്ങളിലുള്ള പ്രവാസി സംഗമങ്ങളുണ്ട്. ഈ സംഗമങ്ങളുടെ കൂട്ടായ്മയാണ് നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍. ഇതിന്റെ പ്രഥമകൂട്ടായ്മയാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ നടന്നത്്.
മുന്‍ വര്‍ഷങ്ങളില്‍ ഒരു പ്രത്യേക സമയത്ത് നീണ്ടൂരില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടത്തിയിരുന്നത്്. കണ്‍വന്‍ഷന്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പ്രവസി നീണ്ടൂരുകാരുള്ള യുകെയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം കല്ലിടാന്തിയും സെക്രട്ടറി ഡേവിസ് തോട്ടവും അറിയിച്ചു.
വവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നീണ്ടൂരുകാരെ ആദരിച്ചു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് യുവനേതാവ് തോമസ് കോട്ടൂരിനും, അക്കരക്കാഴ്ചകള്‍ എന്ന സ്‌കിറ്റിലൂടെ പ്രശസ്തനായ നടനും കവിയും എഴുത്തുകാരനും സര്‍വോപരി നീണ്ടൂര്‍ സ്വദേശിയുമായ പീറ്റര്‍ വി.സിക്കും (പീറ്റര്‍ നീണ്ടൂര്‍), ബിസിനസ്മാന്‍ അവാര്‍ഡ് സാബു കുര്യന്‍ മന്നാകുളത്തിനും നാട്ടിലും വിദേശത്തും ഒരുപോലെ പ്രവര്‍ത്തനമേഖകളില്‍ ശോഭിച്ചു നില്‍ക്കുന്ന ജോയി അക്കലകൊട്ടാരത്തിന് പ്രവാസി മിത്ര അവാര്‍ഡും നല്‍കി ആദരിച്ചു.
യുകെയില്‍ ആദ്യമായി വിപുലമായി സ്വന്തം ഗ്രാമത്തിന്റെ പേരില്‍ കൂട്ടായ്മ നടത്തിയതിന്റെ ക്രെഡിറ്റും യുകെയിലെ നീണ്ടൂരുകാര്‍ സ്വന്തമാക്കി.
നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പീറ്റര്‍ നീണ്ടൂരിനെ ആദരിച്ചുനീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പീറ്റര്‍ നീണ്ടൂരിനെ ആദരിച്ചു
Join WhatsApp News
theckemury 2013-10-28 20:06:50
congrats
Sudhir Panikkaveetil 2013-10-29 06:05:02
Hearty Congratulations
abdul punnayurkulam 2013-10-29 10:06:38
congrats
Peter Neendoor 2013-10-29 22:04:16
Thank you all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക