Image

തടിയന്റവിട നസീറിനേയും സഫ്രാസ് നവാസിനേയും വിയ്യൂരിലേക്ക് മാറ്റും

Published on 21 October, 2011
തടിയന്റവിട നസീറിനേയും സഫ്രാസ് നവാസിനേയും വിയ്യൂരിലേക്ക് മാറ്റും
കണ്ണൂര്‍: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിട നസീറിനെയും കൂട്ടാളി സഫ്രാസ് നവാസിനേയും വിയ്യൂര്‍ സെന്റര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവായി.

ഇരുവരുടെയും ജയില്‍ മാറ്റത്തിന് ജയില്‍ എ.ഡി.ജി.പിയാണ് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് കൊച്ചിയിലെ എന്‍.ഐ.എ കോടതിക്കും കൈമാറിയിട്ടുണ്ട്.

ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ലാ പോലീസ് മേധാവിയും ഇന്റലിജന്‍സ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കശ്മീര്‍ തീവ്രവാദി റിക്രൂട്ട്‌മെന്റ് കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് നൈനാര്‍, മുഹമ്മദ് നവാസ്, ഷനീജ് എന്നവരെ ആഴ്ചകള്‍ക്ക് മുമ്പ് കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഇവര്‍ അപേക്ഷ നല്‍കിയതിനെതുടര്‍ന്നായിരുന്നു ഇത്.

കണ്ണൂരിലായിരുന്ന നസീറും ഷഫാസും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക