Image

അണ്ടര്‍ഹില്‍ ചര്‍ച്ചില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 തിയതികളില്‍

ജേക്കബ് അലക്‌സ് Published on 28 October, 2013
അണ്ടര്‍ഹില്‍ ചര്‍ച്ചില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3  തിയതികളില്‍
ന്യൂയോര്‍ക്ക് : യോങ്കേഴ്‌സിലെ അണ്ടര്‍ഹില്‍ ചര്‍ച്ചില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 111-ാം ഓര്‍മ്മ പെരുന്നാള്‍ വിപുലമായ പരിപാടികളോടെ നടത്തുന്നു.
യോങ്കേഴ്‌സിലെ  100 അണ്ടര്‍ഹില്‍ സ്ട്രീറ്റിലുള്ള ചര്‍ച്ചില്‍ നവംബര്‍ 2,3 തിയതികളില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നോര്‍ത്ത് ഈസ്റ്റ്  ഭദ്രാസന കൗണ്‍സില്‍ അംഗവും  ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയുമായ ഫാ.ഷിബു ഡാനിയേല്‍, വികാരി ഫാ.ദിലീപ് ചെറിയാന്‍ സമീപ ഇടവകകളിലെ വൈദികര്‍ എന്നിവര്‍ നേതൃത്വം നല്‍കും. നവംബര്‍ 2-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്‌കാരം , 6.45 ന് ചര്‍ച്ച് ക്വയറിന്റെ ഗാനശുശ്രൂഷ , 7.15 ന് സുപ്രസിദ്ധ വചന പ്രഘോഷകനായ ഫാ. ഷിബു ഡാനിയേല്‍ ധ്യാന പ്രസംഗം നടത്തും.

നവംബര്‍ 3-ന് ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരം 9 മണിക്ക് ഫാ. ഷിബു ഡാനിയേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായി റാസ പള്ളിയില്‍ നിന്നും തിരിച്ച് അണ്ടര്‍ഹില്‍ സ്ട്രീറ്റ് , ഗ്രാന്‍ഡ് വ്യൂ ബുളവാഡ് വഴി തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്ന ശേഷം കൈമുത്തും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ പെരുന്നാല്‍ ശുശ്രൂഷകളില്‍ വിശ്വാസികളേവരും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. ദിലീപ് ചെറിയാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  :

ഫാ. ദിലീപ് ചെറിയാന്‍ (വികാരി) : 347-831-2880

സഖറിയ ജോര്‍ജ് (സെക്രട്ടറി) : 914-400-8543

വര്‍ഗീസ് മാമ്പള്ളില്‍ (ട്രഷറര്‍) : 914-584-2572

റജി ഫിലിപ്പ് (കണ്‍വീനര്‍ ) : 914-320-8383


അണ്ടര്‍ഹില്‍ ചര്‍ച്ചില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3  തിയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക