Image

മുഖ്യനു നേരെയുള്ള കല്ലേറ് : കൊണ്ടത് സിപിഎമ്മിന്റെ മുഖത്ത്

ബെന്നി പരിമണം Published on 28 October, 2013
മുഖ്യനു നേരെയുള്ള കല്ലേറ്  :  കൊണ്ടത് സിപിഎമ്മിന്റെ മുഖത്ത്

കഴിഞ്ഞ ദ്വസം കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ്ത് പ്രത്യക്ഷത്തില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനുമാണ്. കഴിഞ്ഞ നാലര മാസത്തിലധികമായി ഉമ്മന്‍ ചാണ്ടിയുടെ 40 വര്‍ഷത്തിലധികമായുള്ള പൊതു ജീവിതത്തില്‍ നേടിയെടുത്ത സല്‍പ്പേര് അതിന്റെ എല്ലാ സീമകളും ലംഘിച്ച് ജനമദ്ധ്യത്തില്‍ തകര്‍ന്നടിയുന്ന ഒരു കാഴ്ചയായിരുന്നു മലയാളികള്‍ കണ്ടു കൊണ്ടിരുന്നത്. ഒപ്പം തന്നെ സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പു പോരില്‍ കൂടിയും ഒളിഞ്ഞും തെളിഞ്ഞും ഏല്‍ക്കേണ്ടി വന്ന നിസ്സഹായതയുടെ പടിവാതില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശക്തിയുമായി ജനസമ്പര്‍ക്കപ്പരിപാടിയിലൂടെ കേരളത്തിലെ  സാധാരണക്കാരായ ജനങ്ങളുടെ മനസ്സിലേക്ക് പയ്യെ പയ്യെ ഇറങ്ങിച്ചെന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് താര പരിവേഷവുമായി കല്ലേറ് സംഭവം കണ്ണൂരില്‍ അരങ്ങേറിയത്.

എറിഞ്ഞത് ആരെന്ന് തര്‍ക്കവുമായി ഇരുമുന്നണികളും പരസ്പരം വാക്‌പ്പോരുമായി പൊതു മധ്യത്തില്‍ തര്‍ക്കിക്കുമ്പോള്‍ ഏറിന്റെ ഗുണം എല്ലാ അര്‍ത്ഥത്തിലും ലഭിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്.ആ ഒരൊറ്റ സംഭവം കൊണ്ടു തന്നെ കഴിഞ്ഞ മാസങ്ങളിലായി തന്റെ പൊതു ജീവിതത്തില്‍ ചാര്‍ത്തിയ എല്ലാ ദുഷ്‌പേരിനും അപകീര്‍ത്തിക്കും മേലെ കേരള ജനതയുടെ ഒന്നാകെയുള്ള സഹതാപത്തിന് മുഖ്യന്‍ പാത്രനാകുകയും എതിര്‍ത്തവരുടെ പോലും സഹാനുഭൂതിക്ക് ഇടയാകുകയും ചെയ്തു. സോളാറിന്റെയും , സരിതയുടെയും , സലിം രാജിന്റെയുമൊക്കെ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളുടെ വോള്‍ട്ടേജ് മങ്ങുന്ന കാഴ്ച നമുക്ക് കാണുവാന്‍ കഴിഞ്ഞു. സോളാറിനെതിരെ ഉയര്‍ന്നു വന്ന ഇടതു പക്ഷത്തിന്റെ എല്ലാ സമര മാര്‍ഗ്ഗങ്ങളും ഒരു ഫലവും കാണാതെ പരാജയമായിതീര്‍ന്നപ്പോള്‍ പുതിയ സമരതന്ത്രങ്ങളുമായി പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട അണികളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന പ്രതിപക്ഷമുന്നണിക്ക്  ആകെ  നാണക്കേടും ജനപിന്തുണയില്‍ ഉണ്ടായ ഇടിവുമാണ് ഇതുമൂലം സംഭവിച്ചത്.

പൊതു ജനങ്ങളുടെ മുന്നില്‍ മുഖ്യന്റെ രാജിയെന്ന ആവശ്യവുമായി പുകമറ സൃഷ്ടിച്ച് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പുവരെ സോളാര്‍ പ്രശ്‌നം കത്തിനിര്‍ത്തിപ്പിച്ച് കുറച്ചു വോട്ടു നേടി ഐക്യമുന്നണിയുടെ അസ്ഥിവാരം തോണ്ടാം എന്ന് അവരുടെ ദീര്‍ഘ വീക്ഷണത്തിന് അടിയേറ്റതുപോലായി സംഭവ വികാസങ്ങള്‍ .

കല്ലേറു കൊണ്ട ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും എല്ലാം നടത്തിയ പക്വമായ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം പിറ്റേന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുവാന്‍ അനുമതി ചോദിച്ചപ്പോള്‍ അത് കോണ്‍ഗ്രസിന്റെയോ, ഐക്യമുന്നണിയുടെയോ പാരമ്പര്യം അല്ലെന്ന് തുറന്നടിച്ചതും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വീണ്ടും ഒരു പൊന്‍ പ്രഭ പടര്‍ത്തി. ഇത്തരം സംയമനത്തോടുകൂടിയ മുഖ്യന്റെ പ്രതികരണം സോളാര്‍ വിഷയത്തിലും താന്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളുടെ മുന ഒടിച്ചതായി നമുക്ക് കാണാം.

എന്തായാലും കേരള ചരിത്രത്തില്‍ മുന്‍പൊരിക്കലും ഒരു മുഖ്യമന്ത്രിക്കും ഇതുവരെ ലഭിക്കാതിരുന്ന ഈ അക്രമസംഭവങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് ഭാഗ്യദേവതയുടെ കടാക്ഷം പോലെ ഭവിച്ചതായി നമുക്ക് കാണാം. തികച്ചും ലജ്ജാകരമായ ഈ ആക്രമണമൂലം പ്രതിഛായ വര്‍ദ്ധിച്ച മുഖ്യമന്ത്രിയെ ഇനി ആരൊക്കെ എത്ര തന്നെ ശ്രമിച്ചാലും കോണ്‍ഗ്രസ്സിന്റെയും ഭരണത്തിന്റെയും തലപ്പത്തു നിന്ന് താഴെയിറക്കുവാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വരും . കാരണം ഈ കല്ലേറ് അദ്ദേഹത്തിന് സമ്മാനിച്ചത് കൂടുതല്‍ ജനപിന്തുണയും കരുത്തുമാണെങ്കില്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.എമ്മിന് അത് വീണ്ടൂം പൊളിഞ്ഞ ഒരു സമര മാര്‍ഗ്ഗമായി മാറി………….



മുഖ്യനു നേരെയുള്ള കല്ലേറ്  :  കൊണ്ടത് സിപിഎമ്മിന്റെ മുഖത്ത്
Join WhatsApp News
renjith 2013-10-28 19:05:50
kalleru arhikkunnu adeham.
sahathapikkan kerala janatha andharallaaa.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക