Image

മീരാ ജാസ്‌മിന്‍ ഷോ കോറല്‍സ്‌പ്രിംഗില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 01 June, 2011
മീരാ ജാസ്‌മിന്‍ ഷോ കോറല്‍സ്‌പ്രിംഗില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫ്‌ളോറിഡ: കോറല്‍സ്‌പ്രിംഗ്‌ സെന്റര്‍ ഫോര്‍ ആര്‍ട്‌സില്‍ ജൂണ്‍ 3 -ന്‌ വെള്ളിയാഴ്‌ച നടക്കുന്ന മീരാ ജാസ്‌മിന്‍ മെഗാഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ്‌ കോര്‍ഡിനേറ്റര്‍ മാത്യു വര്‍ഗീസും നവകേരളാ പ്രസിഡന്റ്‌ സാജു വടക്കേലും അറിയിച്ചു.

ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ സഹകരണത്തോടെയാണ്‌ മീരാ ജാസ്‌മിന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ബാല, അമൃത, വിധു പ്രതാപ്‌ തുടങ്ങിയ ഇരുപതോളം താരങ്ങള്‍ പങ്കെടുക്കുന്ന മെഗാഷോ അരങ്ങേറുന്നത്‌.

അമേരിക്കയില്‍ ഷോ നടക്കുന്ന സ്ഥലങ്ങളിലെല്ലാം സദസ്സിനെ ഇളക്കിമറിച്ച്‌ മലയാളി സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റുവാന്‍ മീരാ ജാസ്‌മിന്‍ നേതൃത്വം നല്‍കുന്ന ഷോയ്‌ക്ക്‌ കഴിഞ്ഞു.

വെള്ളിയാഴ്‌ച ഏഴുമണിക്ക്‌ ആരംഭിക്കുന്ന ഷോയ്‌ക്ക്‌ 6.30 മുതല്‍ ഹാളില്‍ പ്രവേശനം അനുവദിക്കും.
മീരാ ജാസ്‌മിന്‍ ഷോ കോറല്‍സ്‌പ്രിംഗില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക