Image

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്

ജോര്‍ജ് തുമ്പയില്‍ Published on 25 October, 2013
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഏഴംഗ സെലിഗേഷന് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ - ഡബ്‌ളിയൂ.സി.സി.യുടെ പത്താമത് അസംബ്ലിയില്‍ പങ്കെടുക്കും.

ദക്ഷിണ കൊറിയയിലെ ബുസാനില്‍ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 8 വരെയാണ് വ്യത്യസ്ഥ സംസ്‌കാരത്തിലും പാരമ്പര്യത്തിലുമുള്ള സഭകളുടെ ഏറ്റവും വലിയ ഈ ആഗോള സംഗമം നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ് സെലിഗേഷനെ നയിക്കുന്നത്. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പലും, ഡബ്‌ളിയൂ സിസിയുടെ വിവിധ കേന്ദ്ര കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റവ.ഡോ.കെ.എം. ജോര്‍ജ്, ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും, മലങ്കര സഭ മാസികയുടെ ചീഫ് എഡിറ്ററുമായ ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, യുകെ(യൂറോപ്പ്) ആഫ്രിക്ക ഭദ്രാസനത്തിലെ എക്യൂമെനിക്കല്‍ റിലേഷന്‌സ് ആന്റ് സ്പിരിച്ചല്‍ ഓര്‍ഗനൈസേഷനുകളെ ഡെപ്യൂട്ടി സെക്രട്ടറിയും, വിവിധ ആഗോള എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളിലെ ഭാരവാഹിയുമായ എലിസബത്ത് ജോയി, സെന്റ് പ്ലാസിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ലക്ച്ചറും, അമേരിക്കന്‍ ഭദ്രാസനങ്ങളിലെ വിവിധ മിനിസ്ട്രികളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ഓവിബിഎസ് കരിക്കുലം കോഓര്‍ഡിനേറ്ററുമായ സീനാ വറുഗീസ്, സെന്റ് പ്ലാസിമിര്‍ സെമിനാരിയില്‍ തിയോളജിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്ന സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ വൈദീകനായ ഫാ.രാജു എം. ദാനിയേലിന്റെ പുത്രി ലിജിന്‍ ഹന്നാ രാജു, മുംബൈ ഭദ്രാസനത്തില്‍ നിന്നുള്ള ഡീക്കന്‍ അനീഷ് വറുഗീസ് എന്നിവരാണ് മറ്റ് സെലിഗേഷന്‍ അംഗങ്ങള്‍.

ഒക്‌ടോബര്‍ 28 തിങ്കളാഴ്ച സെലിഗേഷന്‍ യാത്ര തിരിക്കും.

വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സ്ഥാപക അംഗ സഭകളില്‍ ഒന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭാംഗങ്ങളായ ഡോ.പൗലൂസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും സാറാ ചാക്കോയും വിവിധ കാലയളവില്‍ പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

"ജീവനാഥാ ഞങ്ങളെ നീതിയിലേയ്ക്കും ശാന്തിയിലേയ്ക്കും നയിക്കേണമേ" എന്നതാണ് മുഖ്യചിന്താവിഷയം.

പ്രസ്ഥാനം ഉടലെടുത്ത 1948 ല്‍ 147 അംഗ സഭകളാണുണ്ടായിരുന്നത്. ഇപ്പോളത് 345 ല്‍ എത്തി നില്‍ക്കുന്നു. ബുസാന്‍ അസംബ്ലിയില്‍ 110 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ഇതരസഭകളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നിരവധി നിരീക്ഷരും, നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.

   
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക