Image

കണ്ണീരിലെ കാണാക്കാഴ്‌ചകള്‍ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 26 October, 2013
കണ്ണീരിലെ കാണാക്കാഴ്‌ചകള്‍ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
സഹായിയുടെ ടാബ്ലേറ്റ്‌ കംപ്യൂട്ടറിലെ
സ്റ്റൈലസ്‌ -സ്‌പര്‍ശം പോലെ
വൈദ്യന്റെ മൃദുലകരങ്ങള്‍
കണ്ണിനെ ലെന്‍സില്‍ മറച്ചു:
ഹ്രസ്വദൃഷ്‌ടിയും ദീര്‍ഘവീക്ഷണവും
ഇടനിലക്കാഴ്‌ച മടുത്ത്‌
ഉള്‍ക്കാഴ്‌ചയെപ്പറ്റി ലഘുഭാഷണം
ഉള്‍ക്കരുത്തോടെ മുഴക്കി.
കണ്‍വട്ടത്തെ ആന്തരമര്‍ദ്ദം
മിന്നുന്ന നീലവെളിച്ചത്തില്‍
ശരാശരി നമ്പര്‍ ശൃംഖലയില്‍
അധികന്യൂന ആന്തരചേതനായ്‌
സമ്മര്‍ദ്ധന ഞരമ്പുവിഘടനതയില്‍
ചത്തമീന്‍ക്കണ്ണിന്‍ ഉള്‍വലിവായി:

സന്ന്യസനാശ്രയ കൊവേന്തയില്‍
പാട്ടക്കാരനാം പട്ടക്കാരന്‍,
മരണക്കുഴിയിലെ തലയോടിന്‍
കണ്‍ക്കുഴീദൈന്യത ചൊല്ലിക്കാട്ടി
മരണപര്‍വ്വ വേര്‍പാടിന്‍ ചരണം
ശവപ്പറമ്പിലാത്മാക്കളുടെ
ആത്മഗതമൈക്കാക്കി,
കഥകളീ കണ്ണുസാധകം
പ്രബോധനമാക്കുമോര്‍മ്മയില്‍,
കണ്ണിറുക്കി വൈദ്യന്‍
വീണ്ടുംകാണലിന്റെ
മംഗളസൂത്രം മൂളി.
കണ്ണീരിലെ കാണാക്കാഴ്‌ചകള്‍ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക