Image

രേഖകള്‍ ചോര്‍ന്നു; ഓഫീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി

Published on 21 October, 2011
രേഖകള്‍ ചോര്‍ന്നു; ഓഫീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രഹസ്യരേഖകള്‍ ചോര്‍ന്നകാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇവ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണ് രേഖകള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഔദ്യോഗികമായല്ലെന്ന നിര്‍ദേശത്തോടെ രഹസ്യരേഖകള്‍ വരെ ഇങ്ങനെ നല്‍കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക