Image

മാര്‍പാപ്പയുടെ വചന സന്ദേശങ്ങള്‍ പുസ്തക രൂപത്തില്‍

Published on 25 October, 2013
മാര്‍പാപ്പയുടെ വചന സന്ദേശങ്ങള്‍ പുസ്തക രൂപത്തില്‍





ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ നല്‍കിയ വചന സന്ദേശങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. 2013 മാര്‍ച്ച് 22 മുതല്‍ ജൂലൈ 6വരെ മാര്‍പാപ്പ നല്‍കിയ വചനസന്ദേശങ്ങളാണ് “പുലര്‍കാല വചനസന്ദേശങ്ങള്‍” (Omelie del mattino) എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസാധകര്‍ (Libreria Editrice Vaticana) ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നും രാവിലെ ഏഴുമണിക്ക് മാര്‍പാപ്പ സാന്താ മാര്‍ത്താ മന്ദിരത്തിലെ ചെറിയ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ പ്രതിദിനം അറുപതോളം പേര്‍ക്ക് അവസരമുണ്ട്. പാപ്പായുടെ കുര്‍ബ്ബാനയില്‍ സംബന്ധിക്കാനായി ലോകത്തിന്‍റെ നാനാഭാഗത്തു നിന്ന് ആയിരക്കണക്കിന് അപേക്ഷകളാണ് വത്തിക്കാനിലെത്തുന്നത്. ദിവ്യബലിയില്‍ നേരിട്ടു സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്കായി പാപ്പായുടെ വചന സന്ദേശം വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെ റൊമാനോയും വത്തിക്കാന്‍ റേഡിയോയും പ്രസിദ്ധീകരിക്കുന്നുണ്ട്. വത്തിക്കാന്‍റെ യൂട്യൂബ് ചാനലിലൂടേയും (http://www.youtube.com/user/vatican) വചനസന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ലഭ്യമാണ്. ഒസ്സെര്‍വാത്തോരെ റൊമാനോ പ്രസിദ്ധീകരിച്ച സന്ദേശങ്ങളാണ് വത്തിക്കാന്‍ പ്രസാധകര്‍ (Libreria Editrice Vaticana) ഇപ്പോള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ ഇനോസ് ബിഫിയാണ്.




മാര്‍പാപ്പയുടെ വചന സന്ദേശങ്ങള്‍ പുസ്തക രൂപത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക