വലിയ ഇടവേളയ്‌ക്ക് ശേഷം പ്രീയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്‌ജലി നവംബര്‍
15ന് തീയറ്ററിലെത്തും. കഴിഞ്ഞ പ്രീയന്‍ ലാല്‍ ചിത്രമായ അറബിയും ഒട്ടകവും മാധവന്‍
നായരും പരാജയപ്പെട്ടതിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഗീതാഞ്‌ജലി
ആരാധകരുടെ വലിയ പ്രതീക്ഷയാണ്. മണിച്ചിത്രത്താഴിലെ സണ്ണി എന്ന കഥാപാത്രം
കേന്ദ്രകഥാപാത്രമായി എത്തുന്ന ഒരു ഹൊറര്‍ ചിത്രമാണ് ഗീതാഞ്‌ജലി. ഹിന്ദിയില്‍
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം പ്രീയന്‍ ഒരുക്കുന്ന ചിത്രമെന്ന നിലയിലും
ഗീതാഞ്‌ജലി ഏറെ ശ്രദ്ധേയം തന്നെ. മേനകയുടെയും സുരേഷ്‌കുമാറിന്റെ മകള്‍ കീര്‍ത്തി
സുരേഷാണ് ചിത്രത്തിലെ നായിക.
എട്ടുകോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
സുരേഷ്, നിശാന്‍, സിദ്ധിഖ്, ഇന്നസെന്റ്, സീമ എന്നിവര്‍ അഭിനയിക്കുന്നുണ്ട്.
മണിച്ചിത്രത്താഴിലെ പ്രധാന കഥാപാത്രമായിരുന്ന ശേഭനയും സുരേഷ്‌ഗോപിയും ചിത്രത്തില്‍
അതിഥിവേഷത്തിലെത്തും.