Image

ആഷിഖ്- ​റിമ വിവാഹം

Published on 24 October, 2013
ആഷിഖ്- ​റിമ വിവാഹം
 നീണ്ട കാലത്തെ പ്രണയത്തിന് ശേഷം സംവിധായകന്‍ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും നവംബര്‍ ഒന്നിന് വിവാഹിതരാകുന്നു. ആനയും അന്പാരിയും ഒന്നുമില്ലാത്ത ഒരു വിവാഹമായിരിക്കും ഇവരുടേത്. എറണാകുളം കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് രജിസ്‌ട്രേഷന്‍ മാത്രം. മാതാപിതാക്കളും ഏറ്റവും അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങള്‍ക്കും മാത്രമാണ് ക്ഷണം.

ബന്ധുക്കളേയും, സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളേയും, മാധ്യമപ്രവര്‍ത്തകരേയും ക്ഷണിച്ച് വിരുന്ന് നല്‍കേണ്ട നാട്ടുനടപ്പുണ്ടെങ്കിലും തല്‍കാലം അതെല്ലാം ഒഴിവാക്കുകയാണെന്ന് റിമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇരുവരും ചേര്‍ന്നിട്ട പോസ്റ്റില്‍ പറയുന്നത്.

വിവാഹത്തിന് വേണ്ടിവരുന്ന ചിലവ് എറണാകുളം സര്‍ക്കാര്‍ ആസ്പത്രിയിലെ സാധാരണക്കാരായ അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി നല്‍കാനാണ് ഇരുവരുടെയും തീരുമാനം.

ആഷിഖിന്റെ 22 ഫീമെയില്‍ കോട്ടയം ഏന്ന ചിത്രത്തില്‍ റിമയായിരുന്നു നായിക. ഇതിന്റെ സെറ്റില്‍ വച്ചുതന്നെയാണ് പ്രണയം തുടങ്ങിയതും.
ആഷിഖ്- ​റിമ വിവാഹം
Join WhatsApp News
meesa madhavan 2013-10-24 16:36:20
why ? do u think that will last . good luck girl
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക