Image

പ്രഥമ യൂറോപ്‌ റീജനല്‍ മാര്‍ത്തോമ്മാ സണ്‍ഡേ സ്‌കൂള്‍ യോഗം

Published on 20 October, 2011
പ്രഥമ യൂറോപ്‌ റീജനല്‍ മാര്‍ത്തോമ്മാ സണ്‍ഡേ സ്‌കൂള്‍ യോഗം
ബ്രിസ്‌റ്റോള്‍: വേള്‍ഡ്‌ സണ്‍ഡേ സ്‌കൂള്‍ ഡേയുടെ ഭാഗമായുളള പ്രഥമ യൂറോപ്‌ റീജനല്‍ മാര്‍ത്തോമ്മാ സണ്‍ഡേ സ്‌കൂള്‍ യോഗം ഒക്‌ടോബര്‍ 30ന്‌ ബ്രിസ്‌റ്റോളില്‍ നടക്കും. സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലാണ്‌ സമ്മേളനം.

30ന്‌ രാവിലെ പത്തിന്‌ ദിവ്യകാരുണ്യ സ്വീകരണത്തോടെ പരിപാടികള്‍ ആരംഭിയ്‌ക്കും. അതിനു ശേഷം ഒരോ സണ്‍ഡേ സ്‌കൂളിനും 15 മിനിറ്റു വീതം പ്രസന്റേഷന്‍ നടത്താന്‍ അവസരം നല്‍കും. വൈകുന്നേരം നാലു മണിയോടെ പരിപാടികള്‍ സമാപിക്കും.

യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളും അതാത്‌ പളളി അധികൃതര്‍ക്ക്‌ നേരത്തേ എത്തിച്ചുകൊടുക്കുന്ന ഗാനം ഹൃദ്യസ്‌ഥമാക്കേണ്ടതാണ്‌. എല്ലാ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അധ്യാപകരും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
റവ. ഏബ്രഹാം മാത്യു: 07533483043
സുജ ബിജു: 07832380117
മനോജ്‌ ചാക്കോ: 07859888428
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക