Image

ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ഗവര്‍ണര്‍ നിയമിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 23 October, 2013
ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ഗവര്‍ണര്‍ നിയമിച്ചു
ഷിക്കാഗോ: ഇല്ലിനോയിസ്‌ സ്റ്റേറ്റിന്റെ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഇല്ലിനോയിസ്‌ ഗവര്‍ണര്‍ പാറ്റ്‌ ക്യൂന്‍ നിയമിച്ചു. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ഷിക്കാഗോ തുടങ്ങി ഇല്ലിനോയിലെ എല്ലാ കെട്ടിടങ്ങളുടേയും പാലങ്ങളുടേയും ഡിസൈനിലും നിര്‍മ്മാണത്തിലുമുള്ള അപാകതകളില്‍ നടപടിയെടുക്കുന്നതുകൂടാതെ ബില്‍ഡിംഗ്‌ കോണ്‍ട്രാക്‌ടേഴ്‌സിന്റെ ലൈസന്‍സിംഗ്‌, പ്രൊഫഷണല്‍ സ്‌ട്രക്‌ചറല്‍ എന്‍ജിനീയര്‍മാരുടെ ലൈസന്‍സ്‌, സ്‌ട്രക്‌ചറല്‍ എന്‍ജിനീയര്‍മാരുടെ പരീക്ഷാ നടത്തിപ്പ്‌, ലെജിസ്ലേഷന്‍ റിവ്യൂ എന്നിവയിലും ബോര്‍ഡ്‌ മേല്‍നോട്ടം വഹിക്കും.

ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അമേരിക്കയിലെ പ്രശസ്‌തമായ എന്‍ജിനീയറിംഗ്‌ സ്‌കൂളായ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ഡിഗ്രിയും, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നുതന്നെ ഓപ്പറേഷന്‍സ്‌ മാനേജ്‌മെന്റില്‍ എം.ബി.എ എടുത്തശേഷം ഫോര്‍ച്യൂണ്‍-100 കമ്പനിയായ വെസ്റ്റിംഗ്‌ ഹൗസ്‌ കോര്‍പ്പറേഷനില്‍ ഡിവിഷണല്‍ ഡയറക്‌ടര്‍ ആയി ജോലി നോക്കുകയും, ജി.വി സിസ്റ്റംസ്‌ എന്ന ഐ.ടി കമ്പനിയുടെ സി.ഇ.ഒയുമാണ്‌.

ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെപോലുള്ള സാങ്കേതിക വിദഗ്‌ധരുടെ സേവനം ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്‌ വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ ഗവര്‍ണര്‍ പാറ്റ്‌ക്യൂന്‍ പറഞ്ഞു.

സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്ലാഡ്‌സണ്‍ മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ മുന്‍ പ്രസിഡന്റ്‌, ഫോമാ ജനറല്‍ സെക്രട്ടറി, ഇന്തോ അമേരിക്കന്‍ ഡമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ സെക്രട്ടറി, ഐ.എന്‍.ഒ.സി നാഷണല്‍ ട്രഷറര്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രസിഗ്‌റ്റ്‌ കമ്മിറ്റിമാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഇല്ലിനോയിസിലെ ലങ്കണ്‍ഷെയറിലാണ്‌ താമസം. ഭാര്യ ഡോ. മറീന ഗ്ലാഡ്‌സണ്‍. മക്കള്‍: ആല്‍വിന്‍, എബിള്‍. കേരളത്തില്‍ കറ്റാനമാണ്‌ സ്വദേശം.
ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ഗവര്‍ണര്‍ നിയമിച്ചുഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ഗവര്‍ണര്‍ നിയമിച്ചു
Join WhatsApp News
Gigi Thomas 2013-10-24 04:45:30
Congrats Gladson. Well deserved appointment, nice to see Malayalees coming up in various good positions. 
sunu 2013-10-24 05:07:07
congrats ...
Varughese Mathew 2013-10-24 05:46:26
Congratulation Gladson for this high honor. Good luck in your new job.
Varughese Mathew,  Philadelphia.
T V John 2013-10-24 09:24:47
Hearty Congratulations Gladson. Combination of intelluctual, managerial and political leadership and saviness
Sudhir Panikkaveetil 2013-10-24 09:57:59
Congratulations and best wishes ! Sudhir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക