Image

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി

ചാര്‍ളി വര്‍ഗീസ്‌ പടനിലം Published on 01 June, 2011
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി
ഷിക്കാഗോ: സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ രണ്ടാമത്‌ ജനറല്‍ അസംബ്ലിയും ക്ലെര്‍ജി കോണ്‍ഫ്രന്‍സും മെയ്‌ 26 മുതല്‍ 28 വരെ ഷിക്കാഗോ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ നടന്നു. 26നു ക്ലെര്‍ജി റിട്രീട്ടും, 27 നു ക്ലെര്‍ജി മീറ്റിങ്ങും 27, 28 തീയതികളില്‍ ജനറല്‍ അസ്സംബ്ലിയും ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസിന്റെ അധ്യക്ഷതയില്‍ നടന്നു .

ഭദ്രാസന ഭരണത്തില്‍ നിന്നും വിരമിച്ച്‌ വിശ്രമജീവിതത്തിനായി ഇന്ത്യയിലേക്ക്‌ പോകുന്ന അഭിവന്ദ്യ ബര്‍ണബാസ്‌ തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ യോഗം പ്രകീര്‍ത്തിക്കുകയും എല്ലാ നന്മകളും നേരുകയും ചെയ്‌തു. 2010 ലെ വാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും, 2011 ലെ ബഡ്‌ജറ്റും യോഗം പാസ്സാക്കി സെന്‍ട്രലൈസഡ്‌ സാലറി സിസ്റ്റത്തിന്റെ പ്രഥമഘട്ടം 2011 ആഗസ്റ്റ്‌ മാസം മുതല്‍ നടപ്പാക്കാന്‍ അസ്സംബ്ലി തീരുമാനിക്കുകയും അതോടൊപ്പം ക്ലെര്‍ജി ട്രാന്‍സ്‌ഫര്‍ പ്രാദേശികമായി നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന്‌ അസ്സംബ്ലി ഭദ്രാസന മേത്രാപ്പോലീത്തയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു . അമേരിക്കയില്‍ ഇദംപ്രഥമമായി നടപ്പാക്കാനായി ക്ലെര്‍ജി ട്രാനസ്‌ഫെറിന്റെയും, സെന്‍ട്രലൈസഡ്‌ സാലറി സിസ്റ്റത്തിന്റെത്തിന്റെയും പഠന റിപ്പോര്‍ട്ടും ശുപാര്‍ശയും കൊണ്ടുവന്ന ഭദ്രാസന കൗണ്‍സിലിനെ യോഗം അഭിനന്ദിച്ചു .

റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, ചാര്‍ളി പടനിലം എന്നിവര്‍ എഡിറ്റര്‍മാരായുള്ള ഭദ്രാസനത്തിന്റെ പ്രഥമ വെബ്‌ ന്യൂസ്‌ ലെറ്റര്‍ യോഗത്തില്‍ മാര്‍ യൗസേബിയോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഫാ.ഡോ. എം.പി . ജോര്‍ജ്‌ ക്ലെര്‍ജി മീറ്റിങ്ങിലും റവ. ഫാ. നൈനാന്‍ വി . ജോര്‍ജ്‌ ജനറല്‍ അസ്സംബ്ലിയിലും മോട്ടിവേഷന്‍ സ്‌പീച്ച്‌ നടത്തി. റവ. ഫാ. ഡാനിയേല്‍ ജോര്‍ജ്‌ സ്വാഗതവും, അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ അധ്യക്ഷ പ്രസംഗവും, ഭദ്രാസന സെക്രട്ടറി റവ. ഫാ. തമ്പാന്‍ വര്‍ഗീസും, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്‌ പണിക്കറും വന്നെത്തിയ പ്രതിനിധികള്‍ക്ക്‌ കൃതജ്ഞതയും രേഖപ്പെടുത്തി. മീറ്റിങ്ങുകളില്‍ ഇടവക വികാരിമാരും, ഭദ്രാസന പ്രതിനിധികളും, കൗണ്‍സില്‍ മെമ്പര്‍മാരായ റവ. ഫാ. രാജു ഡാനിയേല്‍, ചാര്‍ളി പടനിലം, ജോയി പുലിക്കോട്ടില്‍, ജോണ്‍സണ്‍ വര്‍ഗീസ്‌, ജോര്‍ജ്‌ പണിക്കര്‍ തുടങ്ങിയവരും പങ്കെടുത്തു .
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക