Image

ഡോ.യൂയാക്കിം മാര്‍ കൂറിലോസിന് ഹ്യൂസ്റ്റ്ണില്‍ ഊഷ്മള സ്വീകരണം

Published on 22 October, 2013
ഡോ.യൂയാക്കിം മാര്‍ കൂറിലോസിന് ഹ്യൂസ്റ്റ്ണില്‍ ഊഷ്മള സ്വീകരണം

ഹ്യൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കന്‍ ഭദ്രാമന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുന്‍ ഭദ്രാസന അധിപന്‍ ഡോ. യൂയാക്കിം  മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പായിക്ക് ഹ്യൂസ്റ്റണ്‍ ഹോബി എയര്‍പ്പോര്‍ട്ടില്‍ വമ്പിച്ച സ്വീകരണം നല്‍കി. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം ഇന്നു കൈവരിച്ചിരിക്കുന്ന വളര്‍ച്ചയില്‍ മുന്‍ ഭദ്രാസന അധിപന്‍ എന്ന നിലയില്‍ മാര്‍ കൂറിലോസ് നല്‍കിയ നേതൃത്വവും സംഭാവനകളും പ്രശംസനീയമാണ് . ഭദ്രാസനം ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതന സംരഭങ്ങളുടെയും സുവിശേഷ ദൗത്യത്തിന്റെയും പ്രേരക ശക്തി മാര്‍ കൂറിലോസ് ആയിരുന്നു. ഒക്‌ടോബര്‍ 23 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയുടെയും ട്രിനിറ്റി മാര്‍ത്തോമ്മ പള്ളിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാര്‍ കൂറിലോസ് നേതൃത്വം നല്‍കും. റവ. റോയ്. എ.തോമസ് , റവ. സജു മാത്യൂ, റവ.കൊച്ചു കോശി എബ്രഹാം ,റെജി.കെ. വര്‍ഗീസ് , സഖറിയ കോശി, മാത്യൂ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് മാര്‍ കൂറിലോസിനെ ഹോബി എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത്. ഡാളസില്‍ നടക്കുന്ന  വിവിധ സമ്മേളനങ്ങളിലും മാര്‍ കൂറിലോസ് പങ്കെടുക്കും.


ഡോ.യൂയാക്കിം മാര്‍ കൂറിലോസിന് ഹ്യൂസ്റ്റ്ണില്‍ ഊഷ്മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക