Image

മാര്‍ കൂറിലോസ് ഫിലാഡല്‍ഫിയായില്‍

Published on 21 October, 2013
മാര്‍ കൂറിലോസ് ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് ദൗത്യ നിര്‍വ്വഹണത്തിന്റെ പുതിയ പാത നല്‍കിയ മുന്‍ ഭദ്രാസന അധിപന്‍ ഡോ.യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സന്ദര്‍ശനത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്കും സമ്മേളനങ്ങള്‍ക്കും നേതൃത്വം നല്‍കും. ഒക്‌ടോബര്‍ 27ന് ബെഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന കുടുംബ ഞായര്‍ പ്രത്യേക ആരാധനയ്ക്കും വുശുദ്ധ കുര്‍ബാനയ്ക്കും നേതൃത്വം നല്‍കും. ഒക്‌ടോബര്‍ 29ന് വൈകീട്ട് 6.30ന് ക്രിസ്‌തോസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന സന്ധ്യാ നമസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് പ്രവര്‍ത്തനത്തിന്റെ പുതിയ ദിശാബോധം നല്‍കിയ നൂതന സംരംഭങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രേരക ശക്തിയായിരുന്നു മാര്‍ കൂറിലോസ്. അദ്ദേഹത്തിന്റെ സുവിശേഷ ദര്‍ശനത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും ഫലമാണ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം മെക്‌സിക്കോയില്‍ ആരംഭിച്ച മിഷന്‍ പ്രോജക്ടുകള്‍. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ എന്ന നിലയില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സുസമ്മതനായ മാര്‍ കൂറിലോസ് ഈ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ ശ്രേഷ്ഠമായ നേതൃത്വമാണ് നല്‍കിയത്.  ഈ ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ളോറിഡയില്‍ നടക്കുന്ന സമ്മേളനത്തില്‍ മാര്‍ കൂറിലോസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഭദ്രാസനത്തിന് പുതിയ ഭാവവും രൂപവും നല്‍കിയ മാര്‍ കൂറിലോസിന് ഭദ്രാസനത്തിലുടനീളം ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.



മാര്‍ കൂറിലോസ് ഫിലാഡല്‍ഫിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക