Image

ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പാരിഷ് കണ്‍വന്‍ഷന്‍

അലന്‍ ചെന്നിത്തല Published on 21 October, 2013
ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പാരിഷ് കണ്‍വന്‍ഷന്‍
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25, 26, 27 തീയതികളില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് വൈകീട്ട് 6.30 മുതല്‍ നടത്തപ്പെടും. പ്രശസ്ത കണ്‍വന്ഷന്‍ പ്രാസംഗികന്‍ റവ.റ്റി.സി. മാമ്മന്‍ വചനഘോഷണത്തിന് നേതൃത്വം നല്‍കും. ഒക്‌ടോബര്‍ 26 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബൈബിള്‍ ക്ലാസ്സ് നടത്തപ്പെടും. ഒക്‌ടോബര്‍ 27 ഞായറാഴ്ച കുടുംബ ഞായര്‍ ആരാധനയോടനുബന്ധിച്ച് കണ്‍വന്‍ഷന്റെ സമാപന സമ്മേളനം നടക്കും. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത അയച്ചത് : അലന്‍ ചെന്നിത്തല


ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പാരിഷ് കണ്‍വന്‍ഷന്‍
Convention flyer
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക