Image

മാര്‍പാപ്പയെ കാണാന്‍ വിവാദ ജര്‍മന്‍ ബിഷപിന് അനുമതി

Published on 21 October, 2013
മാര്‍പാപ്പയെ കാണാന്‍ വിവാദ ജര്‍മന്‍ ബിഷപിന് അനുമതി

ബര്‍ലിന്‍ : കഴിഞ്ഞ ഒരാഴ്ചയായി റോമില്‍ മാര്‍പ്പാപ്പയെ കാണുന്നതിന് അനുമതിക്കായി തമ്പടിച്ച് കിടന്ന വിവാദ ജര്‍മന്‍ ബിഷപ് ഫ്രാന്‍സ് പീറ്റര്‍ ടെബാര്‍ടസിന്് ഒടുവില്‍ അനുമതി. ലിംബുര്‍ഗര്‍ രൂപതയുടെ പണം ധൂര്‍ത്തടിച്ചതിന്റെ പേരില്‍ വന്‍ വിവാദത്തിലായ ബിഷപ്പിന്റെ പേരില്‍ നടപടി ഉണ്ടാകുമോ എന്ന് ഇന്നറിയാം. ബിഷപിന്റെ  രാജിയോ സ്ഥാനചലനമോ എന്നാണ് ജര്‍മന്‍ ജനത ഉറ്റ്  നോക്കുന്നത്.

ബിഷപ് സ്ഥാനം താന്‍ സ്വയം രാജി വയ്ക്കില്ല എന്ന വിവാദ ബിഷപ് റോമില്‍ ഇതിനിടയില്‍ മാധ്യമങ്ങളെ അറിയിച്ചത് വത്തിക്കാന് തലവേദനയായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക