Image

കരുണാഹസ്തവുമായി കാനഡയില്‍ നിന്ന് കടല്‍കടന്നൊരു പ്രസ്ഥാനം

Published on 20 October, 2013
കരുണാഹസ്തവുമായി കാനഡയില്‍ നിന്ന് കടല്‍കടന്നൊരു പ്രസ്ഥാനം
ബ്രംപ്ടന്‍, കാനഡ: നിര്‍ധനരായ രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനും മറ്റുമായി കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം ആരംഭിച്ച ജീവകാരുണ്യ സഹായ നിധിയായ "ബി എം എസ് ഹെല്‍പിംഗ് ഹാന്‍ഡ്‌"  എന്ന സഹായനിധിയില്‍ നിന്ന് സുധീഷ്‌ ശങ്കര്‍ എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി സമാജം ഒരു ലക്ഷം രൂപ നല്‍കി. സംഘടനരംഗത്ത്‌ ഒരു പുതു വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് കാനഡായിലെ ഈ മലയാളീ സംഘടന . വാര്‍ഷിക വരുമാനത്തിന്റെ  60%  ആണ് ഈ ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സമാജം നീക്കിവെച്ചിരിക്കുന്നത്.


ഏറണാകുളം ജില്ലയില്‍ മഴവന്നൂര്‍ പഞ്ചായത്തില്‍ ഉള്ള ഒരു നിര്‍ധന ബാലന്റെ കിഡ്നികള്‍ രണ്ടും പ്രവര്‍ത്തന രഹിതമായി,മാറ്റി വെക്കാന്‍ സാമ്പത്തികമായി പ്രയസപ്പെടുന്നതായി അറിഞ്ഞതോടെയാണ് കാനഡയിലെ ഈ മലയാളീ സമാജം സഹയായ ഹസ്തവുമായി കേരളത്തിലേക്ക് എത്തിയത് .

സുധീഷ്‌ ശങ്കര്‍ സഹായനിധിയുടെ വിതരണം ബ്രംപ്ടനിലെ ശ്രീ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടത്തപ്പെട്ടു. സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍  മേല്‍ശാന്തി ശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാട്  മുഖ്യ അതിഥിയായി പങ്കെടുത്തു. സി എസ് ഐ ചുര്ച്ച് കാനഡ വികാരി ഫാ മാക്സിന്‍ ജോണ്‍ ,പ്രമുഖ സാഹിത്യകാരന്‍ ശ്രീ ജോണ്‍ ഇളമത, ശ്രീമതി ലതാ മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാനവ സമൂഹത്തില്‍ നമകള്‍ ചെയ്യുമ്പോളാണ് സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്ധിക്കുന്നതെന്നും ബ്രംപ്ടന്‍ സമാജം ചെയ്യുന്ന ഇത്തരം  ജീവകാരുണ്യ പ്രവര്‍ത്തനങള്‍  വളരെ  പ്രസംസനീയമാനെന്നും പ്രമുഖ ആചാര്യന്‍ ശ്രീ ദിവാകരന്‍

നമ്പൂതിരിപ്പാട് തദവസരത്തില്‍ പറഞ്ഞു..   അര്‍ഹരായ ധാരാളം പേര്‍ക്കിടയില്‍ സമാജത്തിന്റെ സഹായഹസ്തങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കട്ടെ എന്നും സമാജത്തിന്റെ ഇത്തരത്തില്‍ ഉള്ള നല്ല പ്രവര്തങ്ങളുടെ കൂടെ കാനഡയിലെ പൊതു സമൂഹം ഒന്നാകെ ഉണ്ടാകുമെന്നും ഫാ മാക്സിന്‍ ജോണ്‍ പറഞ്ഞു .ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ഇത്തരത്തിലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍  ഈ നാട് ഒന്നാകെ അംഗീകരിച്ചുകഴിഞ്ഞതായും  നോര്‍ത്ത് അമേരിക്കയിലെ കൂടുതല്‍ സംഘടനകള്‍ ബ്രംപ്ടന്‍ സമാജത്തിന്റെ ഇത്തരം പ്രവര്‍ത്തനപാത പിന്തുടരണമെന്നും ശ്രീ ജോണ്‍ ഇളമത അഭിപ്രായപ്പെട്ടു.

സമാജത്തിന്റെ സഹായഹസ്തം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് ഇനിയും ആഴത്തില്‍ വ്യപിപ്പിക്കൂമെന്നും സമൂഹനന്മക്കു ആവിശ്യമായ വിവിധ തലങ്ങളിലേക്ക്  സജീവമായി സമാജം ഇടപെടുമെന്നും സമാജം പ്രസിഡ
ണ്ട്‌  ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു.
സമാജം സെക്രട്ടറി ജോജി ജോര്‍ജ് സ്വാഗതവും ട്രഷറര്‍ തോമസ്‌ വര്‍ഗീസ്‌ നന്ദിയും രേഖപ്പെടുത്തി.ജോസഫ്‌ പുന്നസ്സേരില്‍, ബിജു തയ്യില്ചിര , സിബിച്ചെന്‍ ജോസഫ്‌ , ജോസ് ചിരിയില്‍ , ഉണ്ണികൃഷ്ണന്‍ , മത്തായി മാത്തുള്ള , ഷെറിന്‍ തോമസ്‌ , മേനോന്‍ തുടങ്ങിയവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.
കരുണാഹസ്തവുമായി കാനഡയില്‍ നിന്ന് കടല്‍കടന്നൊരു പ്രസ്ഥാനംകരുണാഹസ്തവുമായി കാനഡയില്‍ നിന്ന് കടല്‍കടന്നൊരു പ്രസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക