കണ്ണാടിജ്ജന്നല്‍ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
AMERICA
20-Oct-2013
AMERICA
20-Oct-2013

അടച്ച ജാലകത്തിന്റെ
കണ്ണാടില്ലു പൊട്ടവേ
അതിലൂടെ വരുന്നല്ലോ
കാറ്റിന്‍ സൗരഭസൗഹൃദം !
കണ്ണാടില്ലു പൊട്ടവേ
അതിലൂടെ വരുന്നല്ലോ
കാറ്റിന്‍ സൗരഭസൗഹൃദം !
ആരാവാം, നിങ്ങളാരാവാം,
കീസൃതിക്കരുമാടികള്‍
കല്ലാലിന്നു തകര്‍ത്തൂ മേ
ഹൃദയത്തിന്റെ ജാലകം ?
കല്ലെറിഞ്ഞു കളിക്കാനേ
നിങ്ങള്‍ക്കേറുന്നു കൗതുകം !
തല്ലുകൂടി രസിക്കാനേ
നിങ്ങള്‍ക്കിന്നീള്ളിലാഗ്രഹം !
നീലാകാശപ്പരപ്പിന്മേല്‍
സൂര്യഗോളകപമ്പരം
കറങ്ങുന്നൂ പകല്‍തോറും
ചെന്നീടീവിനീരുട്ടീവാന്‍ !
വര്‍ഷകാലം പറപ്പിക്കും
മീകില്‍ക്കീറുകളൊക്കെയീം
നീലപ്പട്ടങ്ങളല്ലല്ലീ ?
ചെല്ലീവിന്‍ നൂല്‍ പിടിക്കീവാന്‍ !
എന്നിട്ടുമെന്തിനേ നിങ്ങള്‍
കീരുത്തംകെട്ട കുട്ടികള്‍
കല്ലെറിഞ്ഞുതകര്‍ത്തൂ മേ
ഹൃദയത്തിന്റെ ജാലകം ?
പഴീതിന്‍ പിറകില്‍ ചെന്നി-
ട്ടൊളികണ്ണു തൊടീത്തതും
ഓടി നിങ്ങള്‍ മറഞ്ഞല്ലോ
കീസൃതിക്കരുമാടികള്‍.
ആരാണുടന്നത`ന്ന'ല്ലെ-
ന്നാരായാന്‍ വെമ്പലേറവേ
അരുതെന്നീ വിലക്കുന്നൂ
മന്ദമാരുതസൗരഭം.
`ചുമ്മാതിരിക്കുകെ'ന്നല്ലീ
മണ്ണാത്തിക്കിളി തന്‍ സ്വരം ?
`വേണേല്‍ വാലു കടിച്ചോളൂ,
ഹസിപ്പൂ വാലിളക്കികള്‍.
എങ്കിലും നിങ്ങളെത്തേടാന്‍,
തീടയ്‌ക്കിട്ടൊന്നു പോടുവാന്‍
ദംഭിനാല്‍ വെള്ളി കെട്ടിച്ച
ചൂരല്‍ പേറിയിറങ്ങീവന്‍.
കൊടീംങ്കാറ്റു കണക്കേറെ-
പ്പിടഞ്ഞു നടകൊള്ളവേ
അത്ഭുതാര്‍ദ്രതയാര്‍ന്നെന്നെ
നോക്കിനില്‍ക്കും വസീന്ധര.
വഴി തെറ്റിക്കുവാന്‍ വേണ്ടി
പ്പാത പാരം വളഞ്ഞുപോം;
ചരലും കല്ലുമെന്‍ നേര്‍ക്കായ്
നില്‍ക്കും നിശിതനിശ്ചലം.
കിളുന്നു കുട്ടികള്‍ നിങ്ങള്‍
പേടിപൂണ്ട മുഖത്തൊടേ
ചെമ്പരുത്തിപ്പടര്‍പ്പിന്റെ
പിന്നില്‍ പാത്തു പതുങ്ങിടും.
ഞാന്‍ വിദൂരത്തീ കണ്‍നട്ടാ-
പ്പാതയൂടെ നടക്കവേ,
നിങ്ങളാശ്വാസനിശ്വാസം
തൂകി മിണ്ടാതെ നില്‍ക്കവേ,
അണ്ണാന്‍ കിടാങ്ങളെന്‍ നേര്‍ക്കായ്
കണ്‍ മിഴിച്ചുറ്റു നോക്കിടീം,
ചാടിത്തിരിഞ്ഞു പായുമ്പോള്‍
വാലാല്‍ മാടി വിളിച്ചിടും.
`പോരൂ, തണ്ണീര്‍ കുടിച്ചിട്ടു
പോകാം', ചോലകളാര്‍ത്തിടീം.
`വെയിലാറീട്ടു പൊയ്‌ക്കൂടേ?'
ചോദിക്കീം വമ്പനാല്‍ത്തണല്‍.
നെറ്റിത്തടത്തിലൊന്നൊന്നായ്
ഉരുളും വേര്‍പ്പുതുള്ളികള്‍
ചാലായ് മാറീന്ന നേരത്തീ
ഞാനാല്‍ത്തറയിലെത്തിടും.
പച്ചപ്പുല്ലുകളെമ്പാടും
മെത്തപ്പായ വിരിച്ചതില്‍
ഞാനീടന്‍ കൈകള്‍ പിന്‍ കുത്തി
ക്കാലും നീട്ടിയിരിക്കവേ,
വീശാന്‍ വിശറിയും കാട്ടി
ക്കുടപ്പനകളാഞ്ഞിടീം.
അടയ്‌ക്കാമരമോര്‍മ്മിക്കും:
`മീറുക്കാറുള്ളതല്ലയോ?
എത്ര നാളെത്രനാള്‍ കൂടി
വന്നതാണീ വിരുന്നിനായ് !
അമ്പരപ്പാര്‍ന്നുലഞ്ഞിടും
അന്തര്‍മ്മുഖവിഭാവന:
`ഇത്ര നാളി,ത്രനാളും ഞാന്‍
കഴിഞ്ഞതിരുളില്‍ സ്വയം;
ഹൃത്താമെന്‍ ജാലകത്തിന്റെ
പിന്നില്‍ മൂഢമനാരതം.
ഏതോ മൂകവിഷാദത്തിന്‍
മടി പറ്റിക്കിടക്കയാല്‍,
ഏതോ വ്യര്‍ത്ഥഭയത്താലുള്‍-
ക്കണ്‍കള്‍ പൂട്ടിപ്പിടയ്‌ക്കയാല്‍,
ചെറുപ്പം തൊട്ടെന്നെ മാറ-
ത്തേന്തിപ്പോറ്റിയൊരമ്മയെ,
ധരിത്രിയെ, മറന്നൂ ഞാന്‍,
പൊറീക്കീക, പൊറുക്കുക!
പുഞ്ചിരിക്കാന്‍ പഠിപ്പിച്ച
പുലരിത്തുടുഭംഗിയെ
വഞ്ചനക്കണ്‍കളാല്‍ നോക്കീ,
പൊറുക്കുക, പൊറുക്കുക!
എന്തിനായെ,ന്തിനായേവം,
നന്ദി കെട്ട മനസ്സോടേ
എന്നെപ്പുണര്‍ന്നീ ഞാനെന്നും
എന്നില്‍ത്തന്നേ കഴിഞ്ഞുപോയ് !
തൂമയില്‍ കൈ കോര്‍ത്തുനില്‍പൂ
സൗഹൃദാര്‍ദ്രം ചരാചരം;
അന്യനായതു ഞാന്‍ മാത്രം
വന്ദ്യമാം തറവാടിതില്‍ !
തപ്‌തമാമൊരു നിശ്വാസാ-
ലീള്ളം വിങ്ങിപ്പിടയ്‌ക്കിലും
അന്‍പൊടെന്‍ കവിളില്‍ത്തട്ടി-
പ്പുല്‍കും കാറ്റിന്റെ കയ്യുകള്‍.
ചിന്തയില്‍ കുങ്കുമം ചാര്‍ത്തും
സന്ധ്യ, താരാസീമങ്ങളെ
അംബരം കുമ്പിളില്‍ നീട്ടും
സഹതാപസ്‌മിതത്തൊടേ.
കിടാങ്ങള്‍ നിങ്ങളെപ്പോറ്റു-
മമ്മയാമീ വസുന്ധര
പെറ്റതാണെന്നെയും പക്ഷേ
ഞാനിന്നന്യന്‍ അനാശ്രയന്‍.
തെറ്റിതെന്റേതെന്നറിഞ്ഞോ-
രപരാധവിമൂകത
മീറ്റിനില്‍ക്കും മാപ്പിരന്നെന്‍
മാറില്‍, മന്നിന്നീദാരത
തമസ്സാം തന്നുടുപുട-
ത്തുമ്പാലെന്നെപ്പൊതിഞ്ഞിടും;
വനപുഷ്‌പസുഗന്ധത്താല്‍
നിശ്വസിച്ചു പീണര്‍ന്നിടും !
അപ്പൊഴെന്‍ഹൃദയാന്ധ്യത്തി-
ലനവദ്യാനുഭൂതികള്‍
സത്യബോധോദയത്താലേ
ചൊരിയും ദിവ്യസൂക്തികള്‍:
`എന്തിനാരെപ്പഴിക്കേണം?
എന്തിനേ കലഹിക്കണം?
കീറ്റമറ്റവനേകട്ടേ
കുറ്റവാളിക്കു ശിക്ഷകള്‍...'
മീഗ്‌ദ്ധമീയാശയത്തിന്റെ
വികാസപരിരംഭണാല്‍
ബുദ്ധനായിത്തിരിന്നെത്തി
മുറിയില്‍ച്ചൈന്നു കേറി ഞാന്‍
തകര്‍ന്ന ജാലകത്തിന്റെ
കണ്ണാടിപ്പഴുതൂടവേ
നുകര്‍ന്നിടും നുകര്‍ന്നീടും
കാറ്റിന്‍ സൗരഭസൗഹൃദം !

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments