Image

ഞാന്‍ മാത്രം ( കവിത - തമ്പി ആന്റണി )

തമ്പി ആന്റണി Published on 19 October, 2013
ഞാന്‍ മാത്രം ( കവിത - തമ്പി ആന്റണി )

നീ കാണുന്ന കിനാവുകളില്‍
നീ ഉറങ്ങുന്ന രാവുകളില്‍ 
നീ ഉറങ്ങാത്ത രാവുകളില്‍
നീ മൂളുന്ന ഗാനങ്ങളില്‍
നീ എഴുതുന്ന കവിതകളില്‍
നീ പറയുന്ന കഥകളില്‍
നീ പാടുന്ന പാട്ടുകളില്‍
നീ നടക്കുന്ന വഴികളില്‍
നീ അലയുന്ന നാടുകളില്‍
നീ അകലുന്ന കാലങ്ങളില്‍
നീ പടരുന്ന നിഴലുകളില്‍
നീ തളരുന്ന ദുഖങ്ങളില്‍
നീ  നല്‍കുന്ന സ്‌നേഹങ്ങളില്‍ 
നീ വളരുന്ന നാട്ടിന്‍പുറങ്ങളില്‍
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
ഞാന്‍ മാത്രം

ഞാന്‍ മാത്രം ( കവിത - തമ്പി ആന്റണി )
Join WhatsApp News
വിദ്യാധരൻ 2013-10-19 13:24:00
ഇതിനെ സ്വാർത്ഥത എന്നല്ലാതെ എന്ത്‌ വിളിക്കും? 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക