Image

ഷൂട്ടിംഗ്‌ സെറ്റില്‍ മീന തലകറങ്ങി വീണു, ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തി

Published on 19 October, 2013
ഷൂട്ടിംഗ്‌ സെറ്റില്‍ മീന തലകറങ്ങി വീണു, ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തി
പ്രശസ്‌ത തെന്നിന്ത്യന്‍ നടി മീന ഷൂട്ടിംഗ്‌ സെറ്റില്‍ തലകറങ്ങി വീണു. ജിത്തു ജോസഫ്‌ സംവിധാനനം ചെയ്യുന്ന `ദൃശ്യം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്‌ നടി മീന തലകറങ്ങി വീണത്‌. തൊടുപുഴയില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ്‌ മീനയ്‌ക്ക്‌ അസ്വസ്ഥതയുണ്ടായത്‌. സെന്റ്‌ മേരീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടി സുഖം പ്രാപിച്ചുവരുന്നതായി അറിയിന്നു. മീനുയും മോഹന്‍ലാലും ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട സീനുകളുടെ ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്‌. അതിനിടയിലാണ്‌ നടി വീണത്‌.

മോഹന്‍ലാല്‍ കര്‍ഷകനായി എത്തുന്ന ചിത്രത്തില്‍ ഭാര്യയുടെ വേഷത്തിലാണ്‌ മീനയെത്തുന്നത്‌. നാലാം ക്ലാസ്‌ വരെ മാത്രം പഠിച്ചിട്ടുള്ള കര്‍ഷകനായ ജോര്‍ജ്ജ്‌ കുട്ടിയും പത്താംക്ലാസ്‌ വരെ പഠിച്ച ഭാര്യയും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളുടെ രസകരമായ ആവിഷ്‌കാരമാണ്‌ ചിത്രം.

വിവാഹത്തിന്‌ ശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന മീനയുടെ തിരിച്ചുവരവാണ്‌ ദൃശ്യം എന്ന ചിത്രത്തിലൂടെ.
ഷൂട്ടിംഗ്‌ സെറ്റില്‍ മീന തലകറങ്ങി വീണു, ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക