Image

ദുബായില്‍ നിന്ന്‌ സ്വര്‍ണക്കടത്ത്‌; മലയാളിയടക്കം രണ്ട്‌ പേര്‍ പിടിയില്‍

Published on 19 October, 2011
ദുബായില്‍ നിന്ന്‌ സ്വര്‍ണക്കടത്ത്‌; മലയാളിയടക്കം രണ്ട്‌ പേര്‍ പിടിയില്‍
ദുബായ്‌: സ്വര്‍ണത്തിന്‌ റെക്കോര്‍ഡ്‌ വിലയായതോടെ ഇന്ത്യയിലേയ്‌ക്ക്‌ വന്‍തോതില്‍ കടത്തും തുടങ്ങി. ദുബായില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപയുടെ സ്വര്‍ണം കടത്തിയ മലയാളിയടക്കം രണ്ടുപേരെ പുണെയിലും മുംബൈയിലും കഴിഞ്ഞ ദിവസം കസ്‌റ്റംസ്‌ പിടികൂടി.

കണ്ണൂര്‍ സ്വദേശി ബദറുല്‍ മുനിര്‍(47), മുംബൈ സ്വദേശി അമോല്‍ പെരേര എന്നിവരാണ്‌ അറസ്‌റ്റിലായത്‌്‌. ബദറുല്‍ മുനീര്‍ പുണെ രാജ്യാന്തര വിമാനത്താവളത്തിലും അമോല്‍ പെരേര മുംബൈ രാജ്യാന്തര വിമാനത്താവളത്തിലുമാണ്‌ പിടിയിലായത്‌. ബദറുല്‍ മുനീറില്‍ നിന്ന്‌ 63 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എയര്‍ ഇന്റലിജന്‍സ്‌ ശാഖയിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്തു. സോക്‌സിലായിരുന്നു ഇത്രയും സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ദുബായില്‍ ഗാര്‍മെന്റ്‌സ്‌ വ്യാപാരിയാണ്‌ താനെന്നാണ്‌ ബദറുല്‍മുനീര്‍ കസ്‌റ്റംസിന്‌ മൊഴി നല്‍കിയത്‌. ഇയാളെ കോടതി 28വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. പാസ്‌പോര്‍ട്ടും കണ്ടുകെട്ടിയിട്ടുണ്ട്‌. ബദറുല്‍ മുനീറിന്റെ പങ്കാളിയാണെന്ന്‌ സംശയിക്കുന്നയാള്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണമാരംഭിച്ചു.

21 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു എമിറേറ്റ്‌സ്‌ വിമാനത്തിലെത്തിയ അമോല്‍ പെരേരയുടെ കൈവശമുണ്ടായിരുന്നത്‌. ഗ്രീന്‍ ചാനലിലൂടെ കടന്നുപോകുമ്പോള്‍ സംശയം തോന്നി പരിശോധനയ്‌ക്ക്‌ വിധേയനാക്കിയപ്പോഴാണ്‌ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതെന്ന്‌ കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇയ-ളെ രണ്ട്‌ ലക്ഷം രൂപാ ജാമ്യത്തില്‍ പിന്നീട്‌ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക